കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമുദായ നേതാക്കളെ അങ്ങോട്ട് പോയി അപ്പോയിൻമെന്റെടുത്ത് കണ്ടിട്ടില്ല'; പ്രതികരിച്ച് തരൂർ

Google Oneindia Malayalam News

തിരുവന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഇപ്പോഴത്തെ ചർച്ചകളും വിവാദങ്ങളും അനാവശ്യമാണ്. ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് അങ്ങോട്ട് പോയി താൻ കാണുകയായിരുന്നില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന തരൂരിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ തരൂരിന്റെ പ്രതികരണം.

1


തരൂരിന്റെ വാക്കുകൾ ഇങ്ങനെ-' അനാവശ്യ വിവാദമാണ് നടക്കുന്നത്. എംപിയെന്ന നിലയിൽ മുൻപ് ചെയ്ത കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. പാർട്ടി വിശ്വസിക്കുന്ന മൂല്യങ്ങൾ തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്. വിവാദങ്ങൾ എന്തിനെന്ന് അപ്പോഴും ഇപ്പോഴും മനസിലായിട്ടില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് മത്സരിച്ചതോടെ എല്ലാവരും എന്നെ വേറെ രീതിയിൽ കാണുകയാണ്.മാധ്യമങ്ങളുണ്ടാക്കുന്ന വിവാദമാണ്'.

2


'എല്ലാ സമുദായ നേതാവിനേയും താൻ ബഹുമാനിക്കുന്നു.അവരാണ് എന്നെ ക്ഷണിക്കുന്നത്, അതിന് വേണ്ടി മുൻകൈ എടുക്കുന്നത്. അല്ലാതെ ഞാനായിട്ട് ആരോടും അപ്പോയിൻമെന്റ് തേടിയിട്ടില്ല. ഇനിയും സമുദായ നേതാക്കളെ താൻ കാണുക തന്നെ ചെയ്യും. സമുദായ നേതാക്കളെ കാണുന്നതൊക്കെ വലിയ നിലയ്ക്ക് മാധ്യമങ്ങൾ വാർത്തയാക്കുന്നതാണ്. മറ്റ് രാഷ്ട്രീയ നേതാക്കളുമായും എൻ ജി ഒ പ്രതിനിധികളുമായും മെഡിക്കൽ ,ബാർ അസോസിയേഷൻ എന്നിവരെയൊക്കെ കാണുന്നുണ്ട്. ഇതൊന്നും വാർത്തയാകുന്നില്ല. മാധ്യമങ്ങളുടെ ശ്രദ്ധ പോലെ അല്ല എന്റെ ശ്രദ്ധ എന്നാണ് എനിക്ക് പറയാനുള്ളത്.കേരളത്തെ എന്റെ കർമ്മഭൂമിയായി ഞാൻ കാണുന്നു.ഞാൻ തിരുവനന്തപുരം മണ്ഡലത്തെ മൂന്ന് തവണ പ്രതിനിധീകരിച്ചിട്ടുണ്ട് . പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും മത്സരിക്കും. കേരളത്തിൽ പ്രവർത്തിക്കുമ്പോൾ സംസ്ഥാന വിഷയങ്ങളിൽ ഇടപെടാതിരിക്കാനും കേരളത്തെ കാണാതിരിക്കാനും സാധിക്കില്ല', തരൂർ പറഞ്ഞു.

രാഹുലിനെ പിൻഗാമിയാക്കാൻ ഷാഫി; യൂത്ത് കോൺഗ്രസിൽ അധ്യക്ഷ ചർച്ച സജീവംരാഹുലിനെ പിൻഗാമിയാക്കാൻ ഷാഫി; യൂത്ത് കോൺഗ്രസിൽ അധ്യക്ഷ ചർച്ച സജീവം

3

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ- സ്ഥാനാർത്ഥിത്വമൊക്കെ ഇപ്പോഴെ ചർച്ച ചെയ്യുകയും വിവാദമാക്കുകയും ചെയ്യുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രിയാകാൻ താത്പര്യം ഉണ്ടോയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് ഉണ്ടെന്ന് പറഞ്ഞത്. ഇല്ലെന്ന് പറയാനാകുമോ? പക്ഷേ ഇപ്പോഴത്തെ ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല. 2026 വരെ നമ്മുക്ക് കാത്തിരുന്നേ മതിയാകൂ.ഇപ്പോൾ കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വേണ്ടത്ര ഭൂരിപക്ഷവുമുണ്ട്. നമ്മൾ മൂന്ന് വർഷം കൂടി കാത്തിരിക്കണം. അതിന് മുമ്പ് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പുണ്ട്. അതിന് തയ്യാറെടുക്കേണ്ടതുണ്ട്. അതിൽ പാർട്ടിയും തീരുമാനിക്കും, ജനങ്ങളും തീരുമാനിക്കും എന്താണ് വേണ്ടതെന്ന്. നമ്മൾ എല്ലാത്തിനും തയ്യാറായിരിക്കണമെന്ന് മാത്രമാണ്. സമുദായിക നേതാക്കൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ കേരളത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്നതാണ് വ്യക്തമായത്, തരൂർ പറഞ്ഞു.

4


നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന തരൂരിന്റെ പരാമർശമാണ് കോൺഗ്രസിൽ പുതിയ പുകച്ചിലുകൾക്ക് വഴിവെച്ചത്. സംസ്ഥാന നേതൃത്വവും കടുത്ത ഭാഷയിലാണ് തരൂരിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഏകപക്ഷീയമായി സ്ഥാനാർത്ഥിത്വം ഒരാൾക്കും പ്രഖ്യാപിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.
അതിനിടെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളോട് പ്രതികരിക്കാൻ തയ്യാറല്ലെന്നാണ് ഘടകക്ഷിയായ ലീഗ് വിഷയത്തിൽ പ്രതികരിച്ചത്. ശശി തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ മാറിയേക്കും; മന്ത്രിസഭയിലും അഴിച്ചുപണി വരുന്നു... ന്യൂനപക്ഷ വകുപ്പ് ആര്‍ക്ക്?ബിജെപി ദേശീയ അധ്യക്ഷന്‍ മാറിയേക്കും; മന്ത്രിസഭയിലും അഴിച്ചുപണി വരുന്നു... ന്യൂനപക്ഷ വകുപ്പ് ആര്‍ക്ക്?

5

'ലീഗിന്റെ ചരിത്രത്തിൽ ഇന്നേവരെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ പാർട്ടി ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യം പലപ്പോഴും ഞങ്ങളോട് ചോദിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും മിണ്ടിയിട്ടില്ല, എന്നിട്ടല്ലേ ഇപ്പോൾ', എന്നായിരുന്നു കുഞ്ഞാലുക്കുട്ടിയുടെ പ്രതികരണം.

തരൂരിന് മനംമാറ്റം, തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് ഇത്തവണയും മത്സരിക്കും, കാരണമുണ്ട്തരൂരിന് മനംമാറ്റം, തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് ഇത്തവണയും മത്സരിക്കും, കാരണമുണ്ട്

English summary
'I have not gone there and made an appointment to meet the religious leaders'; Tharoor responded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X