സിബിഐ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മൈഥിലി
നെടുമ്പാശേരി കള്ളക്കടത്ത് കേസില്‍ നടി മൈഥിലിയ്ക്ക് സിബിഐയുടെ നോട്ടീസ് ലഭിച്ചതാണ് മലയാളചലച്ചിത്രലോകത്തെ ചൂടുള്ള വാര്‍ത്ത. ഇതിന് മുമ്പ് ഇടവേള ബാബൂ, തെന്നിന്ത്യന്‍ മോഡല്‍ ശ്രവ്യ സുധാകര്‍ എന്നിവരെയെല്ലാം ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്.
കേസിന്റെ തുടക്കത്തില്‍ത്തന്നെ സംഭവത്തിലെ പ്രധാനപ്രതിയായ ഫായിസിന് ചലച്ചിത്രലോകവുമായുള്ള ബന്ധം വെളിവായിരുന്നു. ശ്രവ്യ സുധാകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൈഥിലിയ്ക്ക് ഫായിസുമായുള്ള ബന്ധത്തെക്കുറിച്ച് സിബിഐയ്ക്ക് സൂചന ലഭിച്ചതെന്നാണ് അറിയുന്നത്.

തന്നെ ഫായിസിന് പരിചയപ്പെടുത്തിയത് മൈഥിലിയാണെന്നാണ് ശ്രവ്യ സിബിഐയ്ക്ക് മൊഴി നല്‍കിയത്. മാത്രമല്ല മുമ്പ് ഫായിസ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് പിന്നീട് മൈഥിലി ഉപയോഗിച്ചിരുന്നതായി സിബിഐയ്ക്ക് തെളിവ് ലഭിച്ചിട്ടുമുണ്ട്.
എന്നാല്‍ മൈഥിലി പറയുന്നത് ഫയാസിനെ ഒരു സുഹൃത്ത് എന്ന നിലയ്ക്കുമാത്രമേ തനിയ്ക്ക് അറിയുകയുള്ളുവെന്നാണ്. എനിയ്ക്ക് അയാളോട് സൗഹൃദമുണ്ടെന്ന് വച്ച് ഞാന്‍ അയാല്‍ ചെയ്യുന്ന മോശം പ്രവൃത്തികള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നുവെന്ന് അര്‍ത്ഥമില്ല. സ്വര്‍ണം കടത്തലുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ല- മൈഥിലി പറയുന്നു.
തനിയ്ക്ക് ഇതേവരെ ആരില്‍ നിന്നും ചോദ്യം ചെയ്യല്‍ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ വിളിപോലും തനിയ്ക്ക് വന്നിട്ടില്ലെന്നും മൈഥിലി പറയുന്നു. ഇത്തരമൊരു വാര്‍ത്ത എങ്ങിനെയാണ് പടര്‍ന്നതെന്ന് അറിയില്ലെന്നും താനെന്തിനാണ് ഇതിനെല്ലാത്തിനും പ്രതികരിക്കുന്നതെന്നുമാണ് മൈഥിലി ചോദിയ്ക്കുന്നത്.












Click it and Unblock the Notifications