Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഫോൺ: വിനോദിനി ബാലകൃഷ്ണൻ ഉപയോഗിക്കുന്നത് സ്വന്തം ഫോണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ കോഴയായി നൽകിയ ഐഫോണുകളിൽ ഒന്നാണ് വിനോദിനി ഉപയോഗിക്കുന്നതെന്നായിരുന്നു കസ്റ്റംസ് നേരത്തെ കണ്ടെത്തിയത്

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് അനുകൂലമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. വിനോദിനി ഉപയോഗിക്കുന്ന ഐ ഫോൺ അവരുടേത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ കോഴയായി നൽകിയ ഐഫോണുകളിൽ ഒന്നാണ് വിനോദിനി ഉപയോഗിക്കുന്നതെന്നായിരുന്നു കസ്റ്റംസ് നേരത്തെ കണ്ടെത്തിയത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Vinodini Balakrishnan

സന്തോഷ്​ ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകൾ ഒരേ ഹോൾസെയിൽ കടയിൽ നിന്നാണ്​ വാങ്ങിയത്​. വിനോദിനി ഫോൺ വാങ്ങിയത്​ കവടിയാറിലെ കടയിൽ നിന്നും സന്തോഷ്​ ഈപ്പൻ വാങ്ങിയത്​ സ്റ്റാച്യുവിൽ നിന്നുമാണ്​. ഇരു ഫോണുകളും സ്​പെൻസർ ജംങ്​ഷനിലെ ഹോൾസെയിൽ കടയിൽ നിന്നാണ്​ വിതരണം ചെയ്​തത്​. ഹോൾസെയിൽ കടക്കാരൻ വിവരങ്ങൾ നൽകിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ്​ പ്രശ്​നങ്ങൾക്കിടയാക്കിയതെന്നാണ്​ ക്രൈംബ്രാഞ്ച്​ നിഗമനം.

Recommended Video

cmsvideo
    പിണറായിയെ ഇഡി ചോദ്യം ചെയ്‌തേ പറ്റൂ | Oneindia Malayalam

    നേരത്തെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചിരുന്നു. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതേസമയം, മൊഴിയെടുക്കലിനായി തനിക്ക് കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ വിനോദിനി പറഞ്ഞത്. ഉപയോഗിക്കുന്നത് സ്വന്തം ഫോൺ ആണെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞിരുന്നു.

    ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

    ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നൽകിയിരുന്നതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മൊബൈൽ ഫോണ്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണൽ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവൻ, പദ്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയതായാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+