മോദിയുടെ അടിമയാകാമെന്ന് സുരേഷ് ഗോപി
ദില്ലി: കേരളത്തില്‍ മികച്ച വികസനം കൊണ്ടുവരികയാണെങ്കില്‍ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമാകുമോ... അങ്ങനെ അടിമയാകാമെന്ന് സുരേഷ് ഗോപി വാക്ക് നല്‍കിയിട്ടുണ്ടത്രെ.
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന മലയാളികളില്‍ ഒരാളാണ് സുരേഷ് ഗോപി. ഏത് അവാര്‍ഡിനോടാണ് ഇത്തരമൊരു അംഗീകാരത്തെ താരതമ്യം ചെയ്യുക എന്ന ആശയ കുഴപ്പത്തിലാണ് മലാളികളുടെ പ്രിയ സിനിമ താരം.

പുതിയതായി ഉടലെടുത്ത ഒരു സഹൃദ് ബന്ധമാണോ, ജ്യേഷ്ഠ തുല്യനായുള്ള ഒരാളുമായിട്ടുള്ള അടുപ്പമാണോ... എന്താണെന്നറിയില്ല, ഒരു പക്ഷേ താന്‍ പ്രകടമാക്കിയ രാഷ്ട്രീയത്തിനതീതമായ രാജ്യതാത്പര്യങ്ങള്‍ നരേന്ദ്ര മോദിയെ ആകര്‍ഷിച്ചിട്ടുണ്ടാകാം എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതുകൊണ്ടായിരിക്കും സത്യപ്രതിജ്ഞ എന്ന ചരിത്ര ചടങ്ങിലേക്ക് താന്‍ ക്ഷണിക്കപ്പെട്ടതെന്ന് സുരേഷ് കരുതുന്നു.
വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തണമെന്ന് മോദി തന്നോട് പറഞ്ഞിരുന്നതായും സുരേഷ് ഗോപി പറയുന്നുണ്ട്.
രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ മോദി ആവശ്യപ്പെട്ടിരുന്നു എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തന്റെ നാട്ടിലേക്ക് മികച്ച വികസനം എത്തിക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയുടെ അടിമയാകാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച്, ദക്ഷിണേന്ത്യയില്‍ ഒരു സുപ്രീം കോടതി ബഞ്ച്, കേരളത്തില്‍ പെണ്‍കുട്ടികളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപി മുന്നോട്ട് വക്കുന്ന വികസന കാര്യങ്ങള്‍. ഇനി ഇതെല്ലാം നരേന്ദ്ര മോദി സത്യമാക്കിയാല്‍ ഒരു പക്ഷേ കേരളത്തില്‍ നിന്ന് ഒരു കേന്ദ്ര മന്ത്രിയെ പ്രതീക്ഷിക്കാനാകുമോ എന്നാണ് മലയാളികള്‍ കാത്തിരിക്കുന്നത്.












Click it and Unblock the Notifications