കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസുകാര്‍ക്ക് ഐപിഎസുകാരോടെന്താ പ്രശ്‌നം... ഉദ്യോഗസ്ഥരുടെ മൂപ്പിളമതര്‍ക്കം ചൂടുപടിക്കുന്നു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഐഎഎസുകാരും ഐപിഎസുകാരും പണ്ടു മുതലേ അത്ര സ്വരചേര്‍ച്ചയിലല്ല. പലപ്പോഴും ഇവരുടെ തര്‍ക്കം സര്‍ക്കാരുകള്‍ക്ക് തലവേദനയായിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഐഎഎസുകാരുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഭരണ സ്ഥംഭനം ഉണ്ടാകുന്ന അവസ്ഥ വരയെുണ്ടായി.

ഇപ്പോഴിതാ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ ഡിജിപിമാരുടെയും എഡിജിപിമാരുടെയും നിയമനം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വടം വലിയിലെത്തിച്ചിരിക്കുന്നു. മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് വൈകിപ്പിക്കുന്നതാണ് പുതിയ തര്‍ക്കത്തിന് വഴി വച്ചിരിക്കുന്നത്.

Logo Kerala

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് എഡിജിപിമാര്‍ക്ക് ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. സംസ്ഥാനത്ത് പരമാവധി രണ്ട് ഡിജിപി വരെയാണ് കേന്ദ്ര സിവില്‍സര്‍വ്വീസ് ചട്ടം അനുസരിച്ച് നിയമിക്കാനാകുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് കേഡര്‍ സ്വഭാവത്തില്‍ ഡിജിപിമാരെ നിയമിക്കുകയായിരുന്നു.

രണ്ട് വര്‍ഷം സര്‍വ്വീസ് കാലവധി ഉള്ള എഡിജിപിമാരെയാണ് ഇത്തരത്തില്‍ നിയമിക്കാവുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയ നാലു പേരില്‍ ടിപി സെന്‍കുമാര്‍ മാത്രമാണ് രണ്ട് വര്‍ഷ കാലയളവില്‍ വിരമിക്കുന്നത്. അദ്ദേഹമാകട്ടെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനോട് ഉടക്കി നില്‍ക്കുകയാണ്.

ബാക്കിയുള്ളവരെ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ തിരികെ എഡിജിപിമാരാക്കണമെന്നാണ് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് അവര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതോടെ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍തമ്മിലുള്ള വടംവലി പരസ്യമായിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളൊക്കെ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണുന്നതാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടില്ലെന്നതാണ് വാസ്തവം. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെട്ട് നടത്തിയ സ്ഥലംമാറ്റത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കടുത്ത അതൃപ്തിയിലുമാണ്.

അതിനിടെയാണ് നിലവിലെ റാങ്കില്‍ നിന്ന് താഴ്തിക്കെട്ടാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. താല്‍കാലിക ഡിജിപി പദവിക്ക് മറ്റ് പ്രത്യേക ആനൂകൂല്യങ്ങളൊന്നും ഇല്ലെങ്കിലും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഈഗോ പരസ്യ വടം വലിയിലേക്കെത്തിയിരിക്കുകയാണ്.

എഡിജിപി ആര്‍. ശീലേഖയെ ഇന്റലിജന്‍സ് മേധാവിയാക്കി നിയമിച്ചെങ്കിലും അവര്‍ ചുമതല ഏറ്റെടുത്തിട്ടില്ല. യോഗ്യതയ്ക്കനുസരിച്ചുള്ള പോസ്റ്റ് നല്‍കിയില്ലെങ്കില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുനാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുള്ളത്. അവഗണനയ്‌ക്കെതിരെ രാജി അടക്കമുള്ള കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
IAS IPS tussle is hotting up, delaying the posting of three senior police officers. IAS officers are even pressing the government to revert some officers from DGP rank to ADGP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X