ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരം തിരുവനന്തപുരത്തും; ആദ്യ മത്സരം ചെന്നൈയില്‍
തിരുവനന്തപുരം: ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരം തിരുവനന്തപുരത്ത് നടത്തും. തിരുവനന്തപുരത്തിനൊപ്പം ഗുവാഹത്തിയും വേദിയാകും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ചൈന്നയില്‍ വച്ചാണ് നടക്കുക. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദില്‍ വച്ച് നടക്കും. ഡല്‍ഹി, പൂനെ, ലക്‌നൗ, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് അടക്കം പത്ത് വേദികളാണുള്ളത്.

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങള്‍ നടക്കുന്നത്. ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനും നവംബര്‍ 19 ന് നടക്കുന്ന ഫൈനലിനും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. അതില്‍ എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.
ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒന്‍പത് ടീമുകളുമായി റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് കടക്കും. അതേസമയം, ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ നടക്കും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലും നടക്കും.












Click it and Unblock the Notifications