നടിയുടെ കൂട്ടുകാരിക്കും അപമാനം..! രമ്യ നമ്പീശനെ കളിയാക്കി ഇടവേള ബാബു..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കും ദിലീപിനും ഒപ്പമുണ്ടെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും താരസംഘടനയായ അമ്മയുടെ ചായ്വ് ആര്‍ക്കൊപ്പമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. നടിയുടെ കാര്യത്തിലില്ലാത്ത വീറും വാശിയുമാണ് അമ്മയുടെ നേതാക്കള്‍ ദിലീപിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം കാഴ്ച വെച്ചത്. വിഷയത്തില്‍ അമ്മയുടെ നിലപാടിലുള്ള പ്രതിഷേധം കൂടിയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് പിന്നിലും. നടിയുെട വിഷയം വനിതാ സംഘടനാപ്രതിനിധികള്‍ അമ്മ യോഗത്തില്‍ ഉന്നയിക്കുമെന്നും ചര്‍ച്ചയാകുമെന്നും പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.

നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടനല്ല...!! അതൊരു മാഡം..!!ഞെട്ടിക്കുന്ന വമ്പന്‍ ട്വിസ്റ്റ്..!!

amma

വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ കൂടിയായ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ അമ്മയുടെ കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിനെത്തിയ നടി രമ്യാ നമ്പീശനെ അമ്മ സെക്രട്ടറി ഇടവേള ബാബു അപമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. രമ്യ എത്തിയപ്പോള്‍, വാര്‍ഷിക യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറഞ്ഞ നടി ദേ വന്നിരിക്കുന്നു എന്നാണ് ഇടവേള ബാബു പരസ്യമായി പരിഹസിച്ചത്. ഇതോടെ തനിക്ക് നല്ല സുഖമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതെന്നും പിന്നെ കുഴപ്പമില്ലെന്ന് വന്നതോടെ വരാന്‍ തീരുമാനിക്കുകയായിരുനന്നുവെന്നും രമ്യ വിശദീകരിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും വിമന്‍ ഇന്‍ കളക്ടീവിലെ സജീവ അംഗവും കൂടിയാണ് രമ്യ നമ്പീശന്‍.

English summary
Idavela Babu mocked WCC member Ramya Nambeeshan in AMMA meeting
Please Wait while comments are loading...