കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പാദിച്ചതെല്ലാം ധൂര്‍ത്തടിച്ചു; ഒടുവില്‍ വിവാഹ മോചനവും, ഭര്‍ത്താവിന് ഭാര്യ കൊടുത്തത് മുട്ടന്‍ പണി

ഇരുവരുടെയും പേരില്‍ 15 സെന്റ് വസ്തുവാണ് വിങ്ങിയിരുന്നത്. തൊട്ടടുത്ത വര്‍ഷം ഈ വസ്തുവില്‍ പുതിയ വീട് വയ്ക്കുകയും ചെ്തു. ഇതില്‍ ഭര്‍ത്താവിന് ഒരു അവകാശവും ഉണ്ടാകില്ലെന്ന് കോടതി വിധിച്ചു.

  • By Ashif
Google Oneindia Malayalam News

തൊടുപുഴ: വര്‍ഷങ്ങളോളം ഭാര്യ ജോലി ചെയ്ത് സമ്പാദിച്ചതെല്ലാം വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭര്‍ത്താവ് ചെലവഴിച്ചു. ഒടുവില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവിന് ആഗ്രഹം. സാധാരണ ഏത് സ്ത്രീയും മാനസികമായി തളരുന്ന ഘട്ടം. എന്നാല്‍ തൊടുപുഴയില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഭാര്യ നിയമപരമായി നീങ്ങി. വിവാഹ മോചനത്തിന് വേണ്ടി ഭര്‍ത്താവ് ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന നിരവധി ചോദ്യങ്ങളില്ലേ. അതുതന്നെയാണ് ഇവിടെയും പ്രസക്തമായത്. ഇതുവരെ ഭാര്യ സമ്പാദിച്ചതെല്ലാം എവിടെ. കൈമലര്‍ത്തി കാണിച്ചാല്‍ ശരിയാകുമോ? ഭര്‍ത്താവിന് മാത്രമല്ല, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കു വരെ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഭാര്യ. നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എന്നാല്‍ ആശ്ചര്യപ്പെടുത്തുന്നതുമായ സംഭവമാണ് തൊടുപുഴയില്‍ നടന്നത്...

 വിവാഹ സമയം

വിവാഹ സമയം

വണ്ണപ്പുറം കൂട്ടുങ്കല്‍ ജോളിക്കും ജോളിയുടെ മാതാപിതാക്കള്‍ക്കുമെതിരേയാണ് ഭാര്യ കുടുംബ കോടതിയില്‍ കേസ് നല്‍കിയത്. വിവാഹ സമയം സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് വീണ്ടും സ്വര്‍ണം വാങ്ങിയിരുന്നു.

പണം വന്നത്

പണം വന്നത്

ജോളിയുടെയും ഭാര്യയുടെയും പേരില്‍ വസ്തു വാങ്ങിയിരുന്നു. ആ ഭൂമിയില്‍ വീട് വച്ചിരുന്നു. അതിനിടെ വിവാഹത്തിന് ശേഷം ഭാര്യ പലപ്പോഴായി ഭര്‍ത്താവ് ലക്ഷക്കണക്കിന് രൂപ നല്‍കിയിരുന്നു.

എല്ലാം കൈമാറണം

എല്ലാം കൈമാറണം

ഇതെല്ലാം കൈമാറണമെന്നാണ് കുടുംബ കോടതി ജഡ്ജി എംകെ പ്രസന്നകുമാരിയുടെ വിധി. മൊത്തം നല്‍കേണ്ടത് 63 ലക്ഷം രൂപയും 65 പവനും. മാത്രമല്ല, ഇരുവരുടെയും പേരില്‍ വാങ്ങിയ വസ്തുവില്‍ ഇനി ഭാര്യക്ക് മാത്രമേ അവകാശമുണ്ടാകൂവെന്നും കോടതി വ്യക്തമാക്കി.

വീടും സ്ഥലവും ഭാര്യയ്ക്ക്

വീടും സ്ഥലവും ഭാര്യയ്ക്ക്

ജോണിക്കും മാതാപിതാക്കള്‍ക്കുമെതിരേയാണ് കുടുംബ കോടതി വിധി വന്നത്. 6300160 രൂപ ജോളി ഭാര്യക്ക് നല്‍കണം. കൂടാതെ 65 പവന്‍ സ്വര്‍ണം കൈമാറണം. വീടും സ്ഥലവും ഇനി ഭാര്യക്ക് സ്വന്തമാകുമെന്നും ജഡ്ജി പ്രസന്നകുമാരി പറഞ്ഞു.

സ്വര്‍ണം ഇങ്ങനെ

സ്വര്‍ണം ഇങ്ങനെ

വിവാഹ സമയം കുടുംബ വിഹിതമായി കൈമാറിയത് 50 പവന്‍ സ്വര്‍ണമാണ്. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഹര്‍ജിക്കാരി 15 പവന്‍ സ്വര്‍ണവും വാങ്ങിയിരുന്നു. ഇത് രണ്ടും ചേര്‍ത്താണ് 65 പവന്‍ സ്വര്‍ണം തിരിച്ചുനല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

ഭര്‍ത്താവ് മൊത്തം കൊടുക്കണ്ട

ഭര്‍ത്താവ് മൊത്തം കൊടുക്കണ്ട

ആദ്യം ലഭിച്ച 50 പവന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നല്‍കണമെന്നാണ് കോടതി വിധി. പിന്നീട് ഭാര്യ വാങ്ങിയ 15 പവന്‍ ഭര്‍ത്താവ് തന്നെ തിരിച്ചു നല്‍കണം. കൂടാതെ 2006 ജൂലൈയില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില് വാങ്ങിയ വസ്തുവും ഇനി ഭാര്യക്ക് സ്വന്തമാകുമെന്നും കോടതി വ്യക്തമാക്കി.

15 സെന്റ് വസ്തു

15 സെന്റ് വസ്തു

ഇരുവരുടെയും പേരില്‍ 15 സെന്റ് വസ്തുവാണ് വിങ്ങിയിരുന്നത്. തൊട്ടടുത്ത വര്‍ഷം ഈ വസ്തുവില്‍ പുതിയ വീട് വയ്ക്കുകയും ചെ്തു. ഇതില്‍ ഭര്‍ത്താവിന് ഒരു അവകാശവും ഉണ്ടാകില്ലെന്ന് കോടതി വിധിച്ചു.

ദില്ലിയിലും സൗദിയിലും

ദില്ലിയിലും സൗദിയിലും

ഭാര്യ ദില്ലിയിലും സൗദിയിലും ജോലി ചെയ്താണ് ഈ പണമെല്ലാം സമ്പാദിച്ചത്. അതെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കൈമാറാന്‍ നിര്‍ദേശിച്ച ലക്ഷങ്ങളുടെ കണക്കും കോടതി വിശദമാക്കിയിട്ടുണ്ട്.

1998ന് ശേഷം

1998ന് ശേഷം

1998ന് ശേഷം ഭാര്യ പലപ്പോഴായി ഭര്‍ത്താവിന് 20 ലക്ഷം രൂപ നല്‍കിയിരുന്നു. കൂടാതെ രണ്ടു തവണ വസ്തുക്കള്‍ വിറ്റ വകയിലും ഭര്‍ത്താവിന്റെ കൈവശം പണം വന്നിരുന്നു. വിവാഹ സമയം അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.

മാതാപിതാക്കളുടെ വസ്തു വില്‍ക്കാം

മാതാപിതാക്കളുടെ വസ്തു വില്‍ക്കാം

ഇതെല്ലാം ഉള്‍പ്പെടെയാണ് 63 ലക്ഷം രൂപ ഭാര്യക്ക് നല്‍കേണ്ടത്. ഈ തുക മൂന്ന് മാസത്തിനകം ഭാര്യക്ക് നല്‍കിയിരിക്കണം. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും പണം നല്‍കാന്‍ സാധ്യമായില്ലെങ്കില്‍ മാതാപിതാക്കളുടെ പേരിലുള്ള വസ്തു വിറ്റ് പണം ഈടാക്കാമെന്നും കോടതി നിര്‍ദേശിച്ചു.

English summary
Idukki Divorce case: Family Court Directs All Asset give to Wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X