ചണചാക്കുകള്‍കൊണ്ട് ജല സംഭരണി: മാതൃകയാക്കാം ഇടുക്കിയിലെ ഈ കര്‍ഷകനെ...

  • Posted By: Desk
Subscribe to Oneindia Malayalam

രാജകുമാരി : ചണച്ചാക്കുകളും, സിമന്റും ഉപയോഗിച്ച് ചെലവ് കുറഞ്ഞ ജല സംഭരണി കൃഷിയിടത്തില്‍ നിര്‍മ്മിച്ച് മാതൃക കാട്ടുകയാണു ഇടുക്കി രാജകുമാരിയിലെ ഒരു കര്‍ഷകന്‍. രാജകുമാരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുകൂടിയായ പുന്നാപ്പിള്ളില്‍ പി.ആര്‍ സദാശിവനാണു ഏലത്തോട്ടത്തിലെ ചെടികള്‍ നനയ്ക്കുവാനുള്ള വെള്ളം ശേഖരിക്കുന്നതിനു ഈ പുതിയ രീതി പരീക്ഷിച്ച് വിജയം കണ്ടിരിക്കുന്നത്.

ആനകളെ പ്രകോപിപ്പിക്കാന്‍ ലേസർ രശ്മികള്‍ ഉപയോഗിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം

വെള്ളത്തിനു ക്ഷാമമുള്ള ഉയര്‍ന്ന കുന്നിന്‍പ്രദേശത്താണു ഇദ്ദേഹത്തിന്റെ കൃഷിയിടം.മഴക്കാലം മാറുന്നതോടെ വരള്‍ച്ചയും ശക്തമാകുന്നതോടെ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലസേചനത്തിനായി കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചെങ്കിലും വെള്ളം സംഭരിച്ചുവച്ച് നനയ്ക്കുന്നതിനു ടാങ്ക് ആവശ്യമായി വന്നതോടെയാണ് കുളം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. പടുതാക്കുളങ്ങള്‍ പൊതുവെ പ്രചാരത്തിലുണ്ടെങ്കിലും, പരിസ്ഥിതി പ്രേമിയായ ഇദ്ദേഹം മറ്റ് രീതികളാണു സ്വീകരിച്ചത്. ഈ അവസരത്തിലാണു ഒരു മാസം മുന്‍പ് രാജകുമാരി കൃഷിഓഫീസര്‍ എം.എസ് ജോണ്‍സണ്‍ ഈ ആശയം മുന്നോട്ടുവച്ചത്.

idukki eater conservation

പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയൊരു സംഭരണി നിര്‍മ്മിച്ച് നോക്കുകയും ചെയ്തു. ഇത് വിജയമെന്ന് കണ്ടതോടെ പറമ്പില്‍ 15 അടി നീളത്തിലും 12 അടി വീതിയിലും,6 അടി ആഴത്തില്‍ മണ്ണില്‍ കുഴിയുണ്ടാക്കി. സിമന്റ് വെള്ളത്തില്‍ കലക്കി കുഴമ്പ് ആക്കിയ ശേഷം ചണച്ചാക്കുകള്‍ മുക്കി കുതിര്‍ത്തെടുത്ത് കുഴിയുടെ അടിത്തട്ടിലും,വശങ്ങളിലും പതിച്ചു. ഇതിനു പുറമെ സിമന്റ് കുഴച്ചെടുത്ത് തേച്ച് പിടിപ്പിക്കുകയും ചെയ്തു. ഉറയ്ക്കുന്നതിനായി രണ്ട് ദിവസം നനച്ചു കൊടുക്കുകയും ചെയ്തു. 35,000ലിറ്റര്‍ സംഭരണ ശേഷിയുള്ള കുളമാണു ഇപ്രകാരം തയ്യാറാക്കിയത്. തോട്ടത്തിലെ പണിക്കാര്‍ തന്നെയാണു നിര്‍മ്മാണം നടത്തിയത്.

10 ചാക്ക് സിമറ്റും,75 ചണ ചാക്കുകളുമാണു ഇതിന് ആവശ്യമായി വന്നത്. 8750 രൂപയാണ് ആകെ ചെലവ്.പടുതാക്കുളത്തിന് ഒരു ലിറ്റര്‍ സംഭരണ ശേഷിയ്ക്ക് ഒരു രൂപയില്‍ അധികം ചെലവ് വരുമ്പോള്‍ ഈ കുളത്തിനു 25 പൈസ മാത്രമെ ആയിട്ടുള്ളു എന്ന പ്രത്യേകതയുമുണ്ട്. കുള്ളത്തിനുള്ളില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനും സാധിക്കും. ആവശ്യമായി വന്നാല്‍ ചുരുങ്ങിയ ചെലവില്‍ അറ്റകുറ്റപ്പണി ചെയ്യാമെന്ന മെച്ചവുമുണ്ട്. ഈ സംരണക്കുണ്ട് .ഇടുക്കിയില്‍ഈ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ സംഭരണിക്കൂടിയാണിത്.

ശ്രീജിത്തിന്റെ കൊലപാതകം; വാസുദേവന്റെ മരണത്തിന് പിന്നിൽ ഒന്നര വർഷത്തെ കുടിപ്പക, തുടക്കം കല്ല്യാണ വീട്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
water conservation with simple ways; a role model for farmers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്