കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിന്റെ ചിരി മായില്ല; മങ്ങിയ മുഖം വീണ്ടും കൊത്തി; മൂന്നടി ഉയരത്തിൽ ജെൽ മെറ്റലിൽ തിളങ്ങും !

Google Oneindia Malayalam News

ഇടുക്കി: ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ മഹാരാജാസ് കോളേജിലെ വിദ്യാർഥി അഭിമന്യുവിന്റെ ചിരിക്കുന്ന മുഖം രക്തസാക്ഷി മണ്ഡപത്തിൽ വീണ്ടും കെത്തിവച്ചു. ഇനിയൊരിക്കലും അഭിമന്യുവിന്റെ മുഖവും ചിരിയും മായില്ല എന്നതിന്റെ തെളിവാണിത്.

വട്ടവടയിൽ ഉളള കൊട്ടാക്കമ്പൂരിൽ പണി കഴിപ്പിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപത്തിലാണ് ഒരു നല്ല ശാസ്ത്രജ്ഞൻ ആകാൻ കൊതിച്ച അഭിമന്യുവിന്റെ മുഖം കൊത്തിവെച്ചത്. ഇതിന് പിന്നിലെ കഠിനാധ്വാനം നടത്തിയത് ശില്പിയായ ഉണ്ണി കാനായി ആയിരുന്നു.

k

രക്തസാക്ഷി മണ്ഡപത്തിലെ ശില്പി കൊത്തിവെച്ച ഈ മുഖം ഇന്ന് കാണുന്നവർക്ക് വേദന തന്നെയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ രക്തസാക്ഷി മണ്ഡപത്തിൽ അഭിമന്യുവിന്റെ ചിത്രം കൊത്തിവച്ചിരുന്നു. എന്നാൽ, ആ ചിത്രത്തിന് കാലപ്പഴക്കം സംഭവിച്ച് മങ്ങൽ ഉണ്ടായതിന് പിന്നാലെയാണ് വീണ്ടും ശില്പി ഉണ്ണി കാനായി ചിരിക്കുന്ന മുഖം കൊത്തി മിനുക്കിയിരിക്കുന്നു.

ശില്പത്തിന് നടുവിലുള്ള ഭാഗത്ത് അഭിമന്യുവിന്റെ ചിരിക്കുന്ന മുഖത്തോടു കൂടിയ ചിത്രമാണ് ഇപ്പോൾ കാണാൻ കഴിയുക. മങ്ങലേറ്റ ഫോട്ടോ മാറ്റി വെങ്കല നിറത്തിൽ ജെൽ മെറ്റലാണ് അഭിമന്യുവിന്റെ ചിരിക്കുന്ന മുഖം ഇനിയുള്ളവർ കാണുക. അതേസമയം, മൂന്നടി ഉയരത്തിലാണ് ജെൽ മെറ്റലിലെ മുഖം ആലേഖനം ചെയ്തിരിക്കുന്നത്.

ഇതിന് വേണ്ടി കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഉണ്ണി കാനായിയും സുഹൃത്തും സാംസ്കാരിക പ്രവർത്തകനുമായ റിഗേഷും രണ്ട് മാസം വട്ടവടയിൽ താമസിച്ചിരുന്നു. ചരിത്ര പുരുഷൻമാർക്ക് ശിൽപങ്ങളിലൂടെ ജീവൻ പകർന്ന വ്യക്തിയാണ് ഉണ്ണി കാനായി. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ കാണാൻ കഴിയും.

അതേസമയം, 2018 ജൂലൈ 2 ആയിരുന്നു ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഫലമായി അഭിമന്യു കുത്തേറ്റ് മരണപ്പെട്ടത്. അർദ്ധരാത്രിയിൽ കോളേജിൽ ആയിരുന്നു സംഭവം. ഒന്നാംവർഷ ബിരുദ്ധ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോളേജ് അലങ്കരിക്കുന്ന സമയമായിരുന്നു ഇത്. അലങ്കാര വിഷയത്തിൽ ഉണ്ടായ തർക്കമാണ് പിന്നീട് അക്രമത്തിൽ കലാശിച്ച് കൊലപാതകത്തിലേക്ക് എത്തിയത്.

'കടക്കാര്‍ കൂട്ടത്തോടെ വന്നപ്പോ നാടുവിട്ട ഒരു കൂട്ടുകാരന്‍ എനിക്കുമുണ്ടായിരുന്നു'; സന്ദീപ് വാര്യര്‍'കടക്കാര്‍ കൂട്ടത്തോടെ വന്നപ്പോ നാടുവിട്ട ഒരു കൂട്ടുകാരന്‍ എനിക്കുമുണ്ടായിരുന്നു'; സന്ദീപ് വാര്യര്‍

പുറത്തുനിന്ന് അടക്കം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ എത്തി അഭിമന്യുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. അന്നേ സമയം തന്നെ സഹപാഠികൾക്ക് മുന്നിൽ അഭിമന്യു മരിച്ചുവീണു. ഒപ്പം ഉണ്ടായിരുന്ന അർജുൻ എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു.

'ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല''ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല'

ഇന്നും ഓർമ്മയായി നിലനിൽക്കുന്ന ഈ സംഭവത്തിൽ ആകെ 27 പേരെയാണ് പോലീസ് പ്രതിചേർത്തത്. പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ 16 വരെയുള്ള പ്രതികളെയാണ്. പ്രതികൾക്കെതിരെ കൊലപാതകം, സംഘംചേര്‍ന്ന് മര്‍ദിക്കല്‍, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തുകയായിരുന്നു.

English summary
idukki news: Sculptor Unni Kani carved Abhimanyu's face in the memorial Mandapam at Vattavada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X