Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടാല്‍ എന്തു സംഭവിക്കും; നിയമം അനുശാസിക്കുന്ന ശിക്ഷ ഇങ്ങനെ

കൊച്ചി: കള്ളവോട്ട് വിവാദം കേരളത്തില്‍ ചൂടേറിയ ചര്‍ച്ചയാണ്. പലപ്പോഴും കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉയരാറുണ്ടെങ്കിലും ഇത്തവണ തെളിവുകള്‍ പുറത്തുവന്നതാണ് ചര്‍ച്ച ചൂടേറാന്‍ കാരണം. കാസര്‍ഗോഡ് മണ്ഡലത്തില്‍ വരുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.

Voting

ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടറോട് വിശദീകരണ റിപ്പോര്‍ട്ട് തേടിയിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. അദ്ദേഹം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. ഈ സാഹചര്യത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന എല്ലാ ബൂത്തിലും റീപോളിങ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.

ആലപ്പുഴയിലും മാവേലിക്കരയിലും കള്ളവോട്ട് നടന്നുവെന്നാണ് പുതയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിഷയം ചൂടുപിടിക്കുകയാണ് എന്ന് ചുരുക്കം.

കള്ളവോട്ട് ചെയ്തുവെന്ന് ബോധ്യമായാല്‍ കടുത്ത നടപടിയുണ്ടാകും. വിവാദമായ ബൂത്തുകളില്‍ റീ പോളിങ് നടത്തിയേക്കും. ഒട്ടേറെ ബൂത്തുകളില്‍ വ്യാപകമായ ആരോപണം ഉയര്‍ന്നാല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാനും സാധ്യതയുണ്ട്. എന്നാല്‍ ആരാണ് കള്ളവോട്ട് ചെയ്തതെന്ന് തെളിഞ്ഞാല്‍ ആ വ്യക്തിക്കെതിരെയും നടപടിയുണ്ടാകും. തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക.

ഇന്ത്യന്‍ ശിക്ഷാ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ ലഭിക്കുക. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ കുറ്റമായാണ് കേസ് പരിഗണിക്കുക. സംഭവത്തില്‍ ആദ്യ നടപടി എടുക്കേണ്ടത് പ്രിസൈഡിങ് ഓഫീസറാണ്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടും. ബൂത്തുകളിലെ വീഡിയോ റിക്കാര്‍ഡിങ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+