കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ എകെജി സെന്റര്‍ അക്രമിയെ പിടിച്ചേനെ: ചെന്നിത്തല

Google Oneindia Malayalam News

തൃശ്ശൂര്‍: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമിച്ചവരെ ഇനിയും പിടികൂടാത്തതില്‍ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. എ കെ ജി സെന്റര്‍ ആക്രമിച്ച് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

wswds

ആഭ്യന്തരമന്ത്രി താനായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കുമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ എവിടെയാണ് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കായിക താരം പി ടി ഉഷക്കെതിരെയും, കെ കെ രമ എംഎല്‍എയെയും കുറിച്ച് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെയും അദ്ദേഹം രംഗത്തെത്തി.

 ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്? കോണ്‍ഗ്രസ് നിലയില്ലാക്കയത്തില്‍ ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്? കോണ്‍ഗ്രസ് നിലയില്ലാക്കയത്തില്‍

പി ടി ഉഷക്കെതിരെ എളമരം കരീം നടത്തിയ പരമാര്‍ശം തെറ്റാണ് എന്നും പിടി ഉഷ രാഷ്ട്രീയമുള്ള ആളല്ല എന്നും ചെന്നിത്തല വ്യക്തമാക്കി. എളമരം കരീം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ കെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

 'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍ 'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍

അതേസമയം എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പൊലീസ് ശേഖരിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ഇന്നലെ സി.ഡാക്കിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പര്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനായിരുന്നു ഇത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍

അമ്പതോളം സി സി ടി വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു എങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല. അതേസമയം എ കെ ജി സെന്ററിലേക്ക് എറിഞ്ഞ സ്‌ഫോടക വസ്തു മാരക പ്രഹര ശേഷിയുള്ളതല്ല എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

English summary
If I am the Home Minister, will caught the AKG Center attacker within 24 hours: Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X