മഴ കനത്താല്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കാനുള്ള സാധ്യത ആലോചിക്കുമെന്ന് ടിക്കറാം മീണ
എറണാകുളം; സംസ്ഥാനത്ത് മഴ കനത്താല്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കാനുള്ള സാധ്യത ആലോചിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. അതേസമയം നിലവില്‍ അത്തരം സാഹചര്യമില്ലെന്നും സമയം നീട്ടി നല്‍കുന്നത് പരിഗണനയില്‍ ഉണ്ടെന്നും ടീക്കറാം മീണ പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും രാവിലെ മുതല്ഡ തന്നെ കനത്ത മഴ തുടരുകയാണ്. പല ബൂത്തുകളിലും രാവിലെ ആളുകള്‍ എത്തിയില്ല. വെളിച്ചക്കുറവും വെള്ളക്കെട്ടും മൂലം എറണാകുളത്ത് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.
അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
മഴ ഇനിയും തുടര്‍ന്നാല്‍ അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും ആശങ്ക പ്രകടിപ്പിച്ചു. അതിനിടെ വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ 3.96 ശതമാനം പേര്‍ വോട്ട് ചെയ്തു. കോന്നിയില്‍ 5.37ഉം അരൂരില്‍ 5.48ഉം എറണാകുളത്ത് 2.37 ഉം മഞ്ചേശ്വരത്ത് 5.20 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!












Click it and Unblock the Notifications