കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂര്‍ രാജിവച്ചാല്‍ സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി...?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ രാജിക്കായി ഒരു വിഭാഗം മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്. തരൂര്‍ രാജി വച്ചാല്‍ അത് കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യതയായിട്ടാണ് ചിലര്‍ കാണുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിച്ച് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി നേതാവ് ഒ രാജഗോപാല്‍ ആയിരുന്നു. എന്നാല്‍ ഒരു ഉപ തിരഞ്ഞെടുപ്പ് വന്നാല്‍ താനായിരിക്കില്ല സ്ഥാനാര്‍ത്ഥിയെന്നാണ് രാജഗോപാല്‍ തന്നെ പറയുന്നത്.

Shashi Tharoor

ഒ രാജഗോപാല്‍ അല്ലാതെ വേറെ ആരായിരിക്കും സ്ഥാനാര്‍ത്ഥി? ബിജെപിക്കാര്‍ ഇപ്പോള്‍ ഉറപ്പിച്ച് പറയുന്ന ഒരു പേരുണ്ട്. മറ്റാരുമല്ല അത്, സൂപ്പര്‍ താരം സുരേഷ് ഗോപി തന്നെ.

Suresh Gopi

ഒ രാജഗോപാല്‍ തന്നെ ഇക്കാര്യത്തില്‍ സൂചന നല്‍കിയിട്ടുണ്ട്. താനിനി മത്സരരംഗത്തേക്കില്ലെന്ന് വ്യക്തമാക്കിയ രാജഗോപാല്‍, പറ്റിയ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണെന്നും പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് നിലപാട് പറഞ്ഞത്.

O Rajagopal

സുരേഷ് ഗോപിയാണെങ്കില്‍ ഇപ്പോള്‍ ബിജെപിയോട് കൂടുതല്‍ അടുത്ത് നില്‍ക്കുകയാണ്. നരേന്ദ്ര മോദി ആവശ്യപ്പെട്ടാല്‍ കേന്ദ്ര മന്ത്രിയാകും എന്നാണ് സുരേഷ് ഗോപി നേരത്തേ പറഞ്ഞിട്ടുള്ളത്. താന്‍ ബിജെപിയോട് കൂടുതല്‍ അടുത്തതായും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി നടത്തിയ മാര്‍ച്ചില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഹിന്ദു സമൂഹം മുന്നോട്ട് വരണം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

English summary
If Shashi Tharoor resign, will Suresh Gopi be the BJP candidate from Thiruvananthapuram?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X