സംഘടന കെട്ടിപ്പടുക്കണം അല്ലാത്ത പക്ഷം പാർട്ടിയുണ്ടാകും, പിന്നിൽ ആളുണ്ടാകില്ല;എൻ സുബ്രഹ്മണ്യൻ
തിരുവനന്തപുരം; കോൺഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പ് തോൽവിൽ പ്രതികരിച്ച് മുന് കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ.
പ്രവർത്തന പാരമ്പര്യമുള്ള എല്ലാ നേതാക്കളെയും കൂട്ടിപ്പിടിച്ചു കൊണ്ടുള്ള സംഘടനാ സംവിധാനമാണ് കോൺഗ്രസിന് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തോൽവിയുടെ ആഘാതത്തിൽ തരിച്ചിരിക്കാതെ അതിന്റെ കാരണങ്ങൾ വിശകലനം ചെയ്‌തു ആവശ്യമായ തിരുത്തലുകൾ വരുത്തണം. നാലു സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നില നിർത്തിയപ്പോൾ കോൺഗ്രസ് ഭരിച്ച പഞ്ചാബ് ആം ആദ്മിയാണ് പിടിച്ചെടുത്തത്.
വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത പലപ്പോഴും അരാഷ്ട്രീയ സ്വഭാവം കാണിക്കുന്ന എ എ പിയെ ജനങ്ങൾ തെരഞ്ഞെടുത്തത് കോൺഗ്രസിനെ അവർ വിശ്വാസത്തിൽ എടുത്തില്ല എന്നതിന്റെ തെളിവാണ്. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സംഘടനാ തലത്തിൽ ശാക്‌തീകരണം നടന്നേ പറ്റൂ. പാർട്ടി സംഘടന കെട്ടിപ്പടുക്കുക എന്നതാണ് പരമ പ്രധാനം. അല്ലാത്ത പക്ഷം പാർട്ടിയുണ്ടാകും, പിന്നിൽ ആളുണ്ടാകില്ല എന്ന അവസ്ഥ വരും, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എൻ സുബ്രഹ്മണ്യന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിട്ട പരാജയം പാർട്ടി പ്രവർത്തകരിൽ നിരാശയും ആശങ്കയും ഉളവാക്കുന്നതാണ്. അതു പരിഹരിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. തോൽവിയുടെ ആഘാതത്തിൽ തരിച്ചിരിക്കാതെ അതിന്റെ കാരണങ്ങൾ വിശകലനം ചെയ്‌തു ആവശ്യമായ തിരുത്തലുകൾ വരുത്തണം.

കോൺഗ്രസ് ഭരിച്ച പഞ്ചാബ് നഷ്ടപ്പെട്ടതിനെ കുറിച്ചു ആഴത്തിൽ പരിശോധന വേണം. പ്രവർത്തന പാരമ്പര്യമുള്ള എല്ലാ നേതാക്കളെയും കൂട്ടിപ്പിടിച്ചു കൊണ്ടുള്ള സംഘടനാ സംവിധാനമാണ് കോൺഗ്രസിന് വേണ്ടത്. ആരേയും മാറ്റി നിർത്തരുത്. നാലു സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നില നിർത്തിയപ്പോൾ കോൺഗ്രസ് ഭരിച്ച പഞ്ചാബ് ആം ആദ്മിയാണ് പിടിച്ചെടുത്തത്. വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത പലപ്പോഴും അരാഷ്ട്രീയ സ്വഭാവം കാണിക്കുന്ന എ എ പിയെ ജനങ്ങൾ തെരഞ്ഞെടുത്തത് കോൺഗ്രസിനെ അവർ വിശ്വാസത്തിൽ എടുത്തില്ല എന്നതിന്റെ തെളിവാണ്.

പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ഇതിൽ നിന്നു ബോധ്യപ്പെടുന്നത്. സംഘടനാ തലത്തിൽ അടിമുടി മാറ്റം പാർട്ടിയിൽ ഉണ്ടാകണം. താഴെത്തട്ടിൽ മുതൽ മേൽത്തട്ടു വരെ തെരഞ്ഞെടുപ്പു നടത്തി ജനപിന്തുണ ഉള്ളവരെ നേതൃത്വത്തിലേക്കു കൊണ്ടു വരണം. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമ്പോഴും ആസേതുഹിമാചലം സാന്നിധ്യമുള്ള ഏക പാർട്ടി കോൺഗ്രസ് ആണെന്ന യാഥാർഥ്യം വിസ്മരിക്കരുത്.

2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സംഘടനാ തലത്തിൽ ശാക്‌തീകരണം നടന്നേ പറ്റൂ. പാർട്ടി സംഘടന കെട്ടിപ്പടുക്കുക എന്നതാണ് പരമ പ്രധാനം. അല്ലാത്ത പക്ഷം എം എൻ വിജയൻ പറഞ്ഞത് പോലെ പാർട്ടിയുണ്ടാകും, പിന്നിൽ ആളുണ്ടാകില്ല എന്ന അവസ്ഥ വരും. അതിനാൽ തോൽവിയിൽ തരിച്ചിരിക്കാതെ കോൺഗ്രസ് സടകുടഞ്ഞെണീൽക്കുകയാണ് വേണ്ടത്, പോസ്റ്റിൽ പറഞ്ഞു.

പഞ്ചാബിൽ 117 അംഗ നിയമസഭയിൽ 20 സീറ്റുകൾ പോലും പാർട്ടിക്ക് തികച്ച് നേടാൻ സാധിച്ചില്ല.
ഒരിക്കൽ ഭരിച്ചിരുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി ഓടി നടന്ന് പ്രചരണം നടത്തിയിട്ടും കോൺഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് നേരിട്ടത്. 2017 ൽ 7 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 3 സീറ്റുകളാണ് ലഭിച്ചത്. ഉത്തരാഖണ്ഡിൽ 19 സീറ്റിലും ഗോവയിൽ 12 സീറ്റിലും മണിപ്പൂരിൽ നാല് സീറ്റിലുമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications