രാജ്യാന്തര ചലച്ചിത്ര മേളയുടെ ലഹരിയിൽ തലസ്ഥാനം.. 8 ദിവസം.. 65 രാജ്യങ്ങൾ.. 190 സിനിമകൾ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇനിയുള്ള 8 ദിവങ്ങളില്‍ തലസ്ഥാന നഗരിക്ക് സിനിമയുടെ മാത്രം മണമായിരിക്കും എങ്ങും. ദേശ, ഭാഷ, വര്‍ണ, വര്‍ണ വ്യത്യാസമില്ലാതെ വെള്ളിവെളിച്ചം മാത്രം നിറയും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒന്നുമില്ലെങ്കിലും സിനിമാ പ്രേമികളുടെ ആവേശത്തിന് കുറവൊന്നുമില്ല. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ദി ഇന്‍സള്‍ട്ട് ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ഉദ്ഘാടന ചടങ്ങില്‍ മാധബി മുഖര്‍ജി, പ്രകാശ് രാജ് എന്നിവര്‍ പങ്കെടുക്കും. ആദ്യ ദിനം 16 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 15ാം തിയ്യതി വരെയുള്ള മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടാഗോര്‍, കലാഭവന്‍, കൈരളി, നിള,ശ്രീ എന്നിങ്ങനെ 14 തീയറ്ററുകളിലായി ആകെ 445 പ്രദര്‍ശനങ്ങളാണുണ്ടാവുക.

ഹാദിയയോട് മന്ത്രി കെടി ജലീലിന്റെ അപേക്ഷ.. ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളൂ.. പക്ഷേ ആ സത്യം മറക്കരുത്!

iffk

60 ശതമാനം സീറ്റുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഡെലിഗേറ്റിന് ഒരു ദിവസം മൂന്ന് ഷോ റിസര്‍വ് ചെയ്ത് കാണാം. ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഹെല്‍പ്പ് ഡെസ്‌കുകള്‍ എന്നിവയിലൂടെ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. റിസര്‍വേഷനില്‍ മാറ്റം വരുത്താനോ പാസില്ലാതെ സിനിമാ പ്രദര്‍ശനത്തിന് പ്രവേശിക്കാനോ അനുമതിയില്ല. ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യ ദിനം തന്നെ സിനിമാ പ്രേമികളുടെ നീണ്ട നിരയാണ് തിയറ്ററുകളില്‍ കാണുന്നത്.

English summary
International Film Festival of Kerala begins at Thiruvananthapuram
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്