കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയുന്ന ഭക്തനായ ഐജിയെ സന്നിധാനത്ത് നിന്ന് മാറ്റി സര്‍ക്കാര്‍.. മൂന്ന് മുതല്‍ പോലീസിനെ വിന്യസിക്കും

  • By Aami Madhu
Google Oneindia Malayalam News

ചിത്തിര പൂജയ്ക്കായി നവംബര്‍ അഞ്ചിന് നടതുറക്കാനിരിക്കെ സുരക്ഷ ശക്തമാക്കി പോലീസ്. തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ ഉണ്ടായ സ്ഥിതി ആവര്‍ത്തിച്ചേക്കുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി ഒരുക്കിയിരിക്കുന്നത്.

മൂന്ന് മുതല്‍ തന്നെ പോലീസ് സന്നിധാനത്ത് നിലയുറപ്പിക്കും. അതേസമയം ഇത്തവണ പമ്പയിലെ ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റിയിട്ടുണ്ട്. കാതലായ മാറ്റങ്ങളാണ് പോലീസ് സേനയിലും വരുത്തിയിരിക്കുന്നത്.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ ശബരിമലയില്‍ സ്ത്രീകള്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധകര്‍ കയറ്റിവിട്ടിരുന്നില്ല.അഞ്ചിനും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് പോലീസ് നിഗമനം. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല കലാപ ഭൂമിയാകാനുള്ള സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മംഗംളം റിപ്പോര്‍ട്ട് ചെയ്തു.

 വന്‍ സുരക്ഷ

വന്‍ സുരക്ഷ

ഇതിന്‍റെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പമ്പയിലുമായി വന്‍ സുരക്ഷയാണ് ഒരുക്കുക. അതേസമയം ഐജി ശ്രീജിത്തിനെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചത്തലത്തിൽ കഴിഞ്ഞ തവണ സന്നിധാനത്തിന്‍റെ ചുമതല ഐജി ശ്രീജിത്തിനായിരുന്നു. എന്നാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമം നടത്തിയ പിന്നാലെ ഐജി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 ഭക്തന്‍ വേണ്ട

ഭക്തന്‍ വേണ്ട

സന്നിധാനത്ത് നട അടയ്ക്കുന്ന അവസാന ദിവസം ശ്രീജിത്ത് കരഞ്ഞതും സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇതോടെ ഭക്തനയ ഐജിയെ സുരക്ഷാ ചുമതലയില്‍ നിന്ന് നീക്കം ചെയ്തത്.ഇത്തവണ സന്നിധാനത്തിന്‍റെ ചുമതല ഐജി പി വിജയനാണ്.ഐജി മനോജ് എബ്രഹാമിനാണ് പൂര്‍ണ ചുമതല.

 പോലീസുകാര്‍

പോലീസുകാര്‍

ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറു മേഖലകളായി തിരിച്ച് വന്‍ പോലീസ് വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പോലീസ് അടക്കം 1500 ലേറെ പോലീസ് ഉദ്യോഗസ്ഥരെ മലയില്‍ വിന്യസിക്കും.സന്നിധാനത്ത് മാത്രം 200 പോലീസുകാര്‍ ഉണ്ടാകും. കൂടാതെ മരക്കൂട്ടത്ത് 100 പേരും പമ്പയിലും നിലയ്ക്കലിലും 200 പേരും വീതം പോലീസും ഉണ്ടാകും. ഇവരെ കൂടാതെ 50 വനിതാ പോലീസുകാരും ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടാകും

 നടത്തുറക്കും

നടത്തുറക്കും

നവംബര്‍ അഞ്ചിന് വൈകീട്ടാണ് നട തുറക്കുക. ആറാം തീയതിയാണ് പൂജ. അതേസമയം സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ സര്‍വ്വ സജ്ജീകരണങ്ങളുമായി ആര്‍എസ്എസും രംഗത്തുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള ആര്‍എസ്എസുകാരെ എത്തിക്കാനാണ് നീക്കമത്രേ.

 തടയും

തടയും

ഇതുവഴി പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിപിക്കുകയാണ് സംഘപരിവാറിന്‍റേയും ബിജെപിയുടേയും ലക്ഷ്യം. ഇ​ന്ത്യ​യ്ക്ക് ​അ​ക​ത്തും​ ​പു​റ​ത്തു​നി​ന്നു​മു​ള്ള​ ​മു​ഴു​വ​ൻ​ ​ഗു​രു​സ്വാ​മി​മാ​രെ​യും​ ​പ​ങ്കെ​ടു​പ്പി​ച്ചുകൊണ്ടുള്ള മഹയഞ്ജത്തിനും പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടികള്‍ ഉണ്ട്.

English summary
ig sreejith removed from sabarimala duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X