ഐ ലീഗില്‍ ഹോംമത്സരത്തിന് ഗോകുലം കേരള എഫ് സി പരിശീലനം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഐ ലീഗില്‍ ആദ്യ ഹോമത്സരത്തിനായി ഗോകുലം കേരള എഫ് സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി.നാലിന് ചെന്നൈ എഫ്‌സിയുമായാണ് ആദ്യമത്സരം. ഷില്ലോംഗില്‍ ലജോംഗ് എഫിസുമായി ആദ്യ എവേ മത്സരത്തിന് ശേഷം ബുധനാഴ്ച കോഴിക്കോട്ടെത്തിയ ടീം ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് പരിശീലനത്തിന് ഇറങ്ങിയത്.

ആദ്യമത്സരത്തില്‍ ലജോംഗ് എഫ് സിയോട് ഒരു ഗോള്‍ വഴങ്ങിയ ടീം അടുത്ത മത്സരത്തില്‍ ജയം ഉറപ്പാക്കാനുള്ള തീവ്ര പരിശീലനമാണ് ലക്ഷ്യമിടുന്നത്. പുതിയ സ്‌ക്വാഡുമായാണ് ടീം കളത്തിലിറങ്ങുക. ഐ ലിഗീല്‍ വിവ കേരളയുടെ സഹപരിശീലകനായിരുന്ന ബിനോജോര്‍ജ്ജാണ് ഗോകുലത്തിന്റെ ചീഫ് കോച്ച്. നല്ല ടീമാണ് ഗോകുലത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ മലയാളി താരങ്ങളെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും എസ് ബി ടി , കെ എസ് ഇ ബി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ലോണ്‍വ്യവസ്ഥയില്‍ താരങ്ങളെഎടുക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ അഞ്ച് വിദേശതാരങ്ങളെ കളിപ്പിക്കാന്‍ അനുമതി നല്കിയത് ഗുണമായിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

gokulafcteampractice

നിലവില്‍ ടീമിനൊപ്പമുള്ള പ്രതിരോധ താരം എമ്മാനുവലിന് പരുക്കേറ്റത് കാരണം കളിക്കില്ല.ടീമിനൊപ്പമുളള വിദേശതാരങ്ങളായ അഫ്ഗാന്‍, സിറിയ താരങ്ങള്‍ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. വിദേശ താരങ്ങള്‍ സെറ്റായിട്ടില്ല. രണ്ട് ദിവസത്തിനകം സെറ്റാകും. ഐ ലീഗില്‍ ആദ്യനാല് സ്ഥാനങ്ങളില്‍ ഇടം നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നല്ല കളികള്‍ കോഴിക്കോട്ടെ കാണികള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട്ട് ഹോംമത്സരത്തില്‍ കാണികളുടെ പിന്തുണ തുണയാകുമെന്നി ക്യാപ്റ്റന്‍ സുശാന്ത് മാത്യു പറഞ്ഞു. ആദ്യമത്സരത്തില്‍ ടീം മതിയായ പ്രകടനം കാഴ്ചവെക്കാനായില്ലെന്നും അത് വരും മത്സരങ്ങളില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂര്‍ ഇര്‍ഷാദ് തൈവളപ്പിലാണ് വൈസ് ക്യാപ്റ്റന്‍.

കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച ഗോരഖ്പൂരിലും ബിജെപിക്ക് ജയം! ഉത്തർപ്രദേശിലാകെ ബിജെപി തരംഗം...

മറ്റ് അംഗങ്ങള്‍: മുഹമ്മദ് റാഷിദ്(മുന്‍ എംജി യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍), നിഖില്‍ ബര്‍ണാഡ്(മുന്‍ ബംഗളൂരു എസ്‌സി പ്ലേയര്‍), പ്രിയന്ത് സിങ്(മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് പ്ലേയര്‍), ബിലാല്‍ ഖാന്‍( എസ്‌സി പൂനെ സിറ്റി പ്ലേയര്‍), പി.എ. അജ്മല്‍(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്ലേയര്‍), എസ്. ഷിനു(ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍), പവോട്ട് ലക്കോറ(ജൂനിയര്‍ ഇന്ത്യന്‍പ്ലേയര്‍),സന്ദു സിങ്( ബംഗാള്‍ സന്തോഷ് ട്രോഫി പ്ലേയര്‍),ഡാനിയല്‍ അഡോ( ഘാന വേള്‍ഡ്കപ്പ് പ്ലേയര്‍), ഇമ്മാനുവല്‍(നൈജീരിയന്‍ പ്ലേയര്‍), ജി. സഞ്ജു(എംജി യൂണിവേഴ്‌സിറ്റി പ്ലേയര്‍), ഫ്രാന്‍സിസ് അംബാനേ(കാമറൂണ്‍ നാഷണല്‍ ടീം പ്ലേയര്‍), വിക്കി(മണിപ്പൂര്‍ സന്തോഷ് ട്രോഫി പ്ലേയര്‍), ഉസ്മാന്‍ ആഷിഖ്( കേരള സന്തോഷ് ട്രോഫി പ്ലേയര്‍),ബായി കമോ സ്റ്റീഫന്‍(അഫ്ഘാനിസ്ഥാന്‍ നാഷണല്‍ പ്ലേയര്‍), ഫൈസല്‍ സയേസ്റ്റീഹ് (മുന്‍ മോഹന്‍ ബഗാന്‍ പ്ലേയര്‍), എംബെല്ലെ(കോംഗോ നാഷണല്‍ ടീം ക്യാപ്റ്റന്‍), മമാ(മിസോറാം ജീനിയര്‍ നാഷണല്‍ പ്ലേയര്‍),റോഹിത് മിര്‍സ(മുന്‍ മോഹന്‍ബഗാന്‍പ്ലേയര്‍),ഷുഹൈബ് (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍),ആരിഫ് ഷെയ്ക്ക്(ഡിഎസ്‌കെ ഷിവാജിയന്‍സ് പ്ലേയര്‍), ഉര്‍ണോവ ഗുലാം(ഉസ്‌ബെക്കിസ്ഥാന്‍ നാഷണല്‍ പ്ലേയര്‍), ഖാലിദ് അല്‍ സലൈഹ്). എന്നിവരാണ് ടീമംഗങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ileague home competition; Gokulam fc started praticing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്