ബാബുവിന്റെ പകുതി സ്വത്ത് എവിടെ നിന്ന്? മുന്‍ മന്ത്രിയെ കുടുക്കി വിജിലന്‍സ്, ലോക്കറില്‍ 200 പവന്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ സ്പെഷ്യല്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാബുവിന് 45 ശതമാനം സ്വത്ത് അനധികൃതമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റാണ് ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദക്കേസ് അന്വേഷിക്കുന്നത്. നേരത്തെ ബാബുവിന് 46 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിയായ വേളയില്‍ ലഭിച്ച ടിഎ, ഡിഎ എന്നിവ കൂടി സ്വത്തില്‍ കണക്കാക്കണമെന്ന ബാബുവിന്റെ ആവശ്യത്തെ തുടര്‍ന്ന് വീണ്ടും വിശദമായ പരിശോധന നടത്തി.
തുടര്‍ന്നാണിപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് ബാബുവിന് ഉണ്ടെന്നാണ് കണ്ടെത്തല്‍. ബാബുവിന്റെ ബാങ്ക് ലോക്കറില്‍ 200 പവന് സ്വര്‍ണമുണ്ട്. അനധികൃതമായി കണ്ടെത്തിയ ആസ്തിയില്‍ ഈ സ്വര്‍ണമാണ് പ്രധാനം. ഈ സ്വര്‍ണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷണ സംഘം ബാബുവിനോട് ആരാഞ്ഞിരുന്നു. ഭാര്യവീട്ടില്‍ നിന്ന് ലഭിച്ച സ്വര്‍ണമാണിതെന്നാണ് ബാബു പ്രതികരിച്ചത്.
എന്നാല്‍ സ്വര്‍ണത്തിന്റെ രേഖകള്‍ നല്കാന് ബാബുവിന് സാധിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബാബുവിന്റെ മകളുടെ ഭര്‍ത്താവിന്റെ സ്വത്തിലും ചില പൊരുത്തക്കേടുകളുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇയാള്‍ക്ക് സ്വത്തുള്ളതായി കണ്ടെത്തി. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ബാബുവിന് നല്കാന് സാധിച്ചില്ല. പല കാര്യങ്ങളിലും അന്വേഷ സംഘത്തിന് ബാബു കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള മൊഴികളും വിജിലന്‍സ് സംഘം എടുത്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications