ഭക്ഷണത്തിലെങ്കിലും വര്‍ഗീയത കലര്‍ത്താതിരിക്കൂ ആര്‍എസ്എസുകാരേയെന്ന് സ്നേഹജാലകം പ്രവര്‍ത്തകന്‍

  • Written By: Desk
Subscribe to Oneindia Malayalam

സിപിഐഎമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ കഞ്ഞി കുടിക്കാന്‍ കയറിയപ്പോള്‍ തനിക്ക് ഇരിപ്പിടം ഒരുക്കി നല്‍കിയത് നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവാണെന്ന് പറഞ്ഞ് പോസ്റ്റിട്ട ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥിന് വന്‍ ട്രോളായിരുന്നു നേരിടേണ്ടി വന്നത്.

ഭക്ഷണശാലയെ മറ്റ് ഹിന്ദു സഖാക്കളേയും പരിചയപ്പെട്ടു. അക്രമത്തിന്‍റേയും അസഹിഷ്ണുതയുടെയും പാതയിൽ നിന്നും മാറ്റം അനിവാര്യമാണ് .. രാഷ്ട്രീയത്തിന്‍റെ പേരിൽ ഒരു ഹിന്ദുവിന്‍റേയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ ...ഭക്ഷണം നൽകിയ ഹിന്ദു സഖാക്കൾക്ക് നന്മ വരട്ടെ എന്നായിരുന്നു പ്രതീഷ് കുറിച്ചത്. പോസ്റ്റ് വൈറലായതോടെ പ്രതീഷിന് ഭക്ഷണം നല്‍കിയ സ്നേഹ ജാലം പ്രവര്‍ത്തകന്‍ തന്നെ മറുപടിയുമായി രംഗത്തെത്തി.

jaaaa

പ്രിയ ചങ്ങാതി അങ്ങേയ്ക്ക് ഭക്ഷണം വിളമ്പി തന്നത് ഞാനാണെന്ന് വ്യക്തമാക്കി ജയന്‍ തോമസ് എന്ന സ്നേഹജാലം പ്രവര്‍ത്തകനാണ് പോസ്റ്റിട്ടത്. താങ്കള്‍ ഉദ്ദേശിക്കുന്ന ഒരു ഹിന്ദുവല്ല താന്‍ എന്ന് ജയന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞാന്‍ ചോദിച്ചിട്ടില്ല.

വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്‍റെ മുന്നിലെങ്കിലും ഇത്തരം അതിര്‍ വരമ്പുകള്‍ നാം തകര്‍ക്കേണ്ടേ ചങ്ങാതീയെന്ന് ജയന്‍ ചോദിക്കുന്നു. മറ്റു വരട്ടെ ജയന്‍ കുറിച്ചു. ഏതായാലും ജനകീയ ഭക്ഷണശാലയിൽ വന്നതിനും ഫേസ്ബുക്കില്‍ കുറിച്ചതിനും നന്ദി.ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല ഒരു മനുഷ്യരുടെയും രക്തം വീഴാത്താ കാലത്തിനെ കാംക്ഷിക്കുന്ന ഒരു സ്നേഹജാലകം പ്രവർത്തകൻ എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
im not a hindu says jayan thomas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്