കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണക്കാരുടെ മക്കളാണ് കടലിൽ പോയതെങ്കിൽ ഇതാകുമോ അവസ്ഥ? തുറന്നടിച്ച് ജേക്കബ് തോമസ്...

ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചു.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഐഎംജി ഡയറക്ടർ ജേക്കബ് തോമസ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസ് സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

29കാരനായ പള്ളി ഇമാമിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം! പള്ളിയിൽ പെട്രോളൊഴിച്ച് തീകൊളുത്തി...29കാരനായ പള്ളി ഇമാമിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം! പള്ളിയിൽ പെട്രോളൊഴിച്ച് തീകൊളുത്തി...

'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി

ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചു. എത്രപേർ മരിച്ചെന്നോ, എത്രപേരെ കാണാതായന്നോ ആർക്കും അറിയില്ല. പണക്കാരാണ് കടലിൽ പോയിരുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

 സംസാരിക്കുന്നതിനിടെ...

സംസാരിക്കുന്നതിനിടെ...

കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താൽപ്പര്യങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിലാണ് ജേക്കബ് തോമസ് സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾക്ക് പേടിയാണ്. അഴിമതിക്കെതിരെ ഒരു സംവാദത്തിന് പോലും കേരളത്തിൽ ഭയമാണ്- ജേക്കബ് തോമസ് പറഞ്ഞു.

ഐക്യത്തിൽ...

ഐക്യത്തിൽ...

കേരളത്തിൽ അഴിമതിക്കാർ ഐക്യത്തിലാണെന്നും, അവർക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. സുതാര്യതയെക്കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല. 1400 കോടി രൂപയുടെ സുനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല, അതു ശരിയായവിധം വിനിയോഗിച്ചിരുന്നെങ്കിൽ ചെല്ലാനം ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വമ്പൻമാർ...

വമ്പൻമാർ...

അഴിമതി തുടർന്നാൽ ദരിദ്രർ ദരിദ്രരായി തുടരും, കയ്യേറ്റക്കാർ വമ്പൻമാരായി മാറും. അഴിമതി വിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ്. 51 വെട്ട് വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണതെന്നും, ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചരണം വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഉത്തരവാദിത്തമില്ല...

ഉത്തരവാദിത്തമില്ല...

ഓഖി ദുരന്തത്തിൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണുള്ളത്. എത്രപേർ മരിച്ചുവെന്നോ എത്രപേരെ കാണാതായെന്നോ ഒരു കണക്കുമില്ല. പണക്കാരുടെ മക്കളായിരുന്നു കടലിൽ പോയിരുന്നെങ്കിൽ ഇങ്ങനെയാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ജനവിശ്വാസമുള്ള ഭരണാധികാരികൾക്ക് ജനങ്ങളുടെ അടുത്തുപോയി നിൽക്കാം. ജനങ്ങളാണ് യഥാർഥ അധികാരികളെന്നും ജേക്കബ് തോമസ് പറഞ്ഞു.

English summary
img director jacob thomas against state government administration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X