കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയിലെ ഭിന്നലിംഗക്കാര്‍ രാജിവെച്ച് പഴയ തൊഴിലിലേക്ക് മടങ്ങുന്നു; കാരണം ഇതാണ്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ഇതാദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ടവരെ മെട്രോയില്‍ ജോലിക്ക് നിയമിച്ചെങ്കിലും ഒരാഴ്ച കഴിയുമ്പോള്‍ തന്നെ ഇവര്‍ കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കുന്നു. ഭിന്നലിംഗത്തില്‍പ്പെട്ടവരെ സമൂഹത്തില്‍നിന്നും മാറ്റി നിര്‍ത്തുമ്പോഴായിരുന്നു ഇവരെയും ജോലിക്ക് നിയമിച്ച് കൊച്ചി മെട്രോ മാതൃകയായത്. എന്നാല്‍, ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഇവരില്‍ ഭൂരിഭാഗവും പറയുന്നു.

21 ഭിന്നലിംഗക്കാരാണ് മെട്രോയില്‍ ജോലി ചെയ്തിരുന്നത്. കൊച്ചി മെട്രോ ഉദ്ഘാടനം കഴിഞ്ഞ്് ഒരാഴ്ച കഴിയുമ്പോഴേക്കും ഇവരില്‍ എട്ടുപേര്‍ ജോലി ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. താമസസ്ഥലത്തിന്റെ അപര്യാപ്തതയും കുറഞ്ഞ ശമ്പളവുമൊക്കെയാണ് ഇവരെ ജോലിയില്‍ നിന്നും രാജിവെക്കാന്‍ പ്രേരിപ്പിക്കുന്നത്.

kochi-metro-2

ഭിന്നലിംഗക്കാര്‍ ആയതുകൊണ്ടുതന്നെ ഇവര്‍ക്ക് സമീപ പ്രദേശത്ത് താമസ സൗകര്യം ലഭിക്കുന്നില്ല. വീട്ടുടമസ്ഥര്‍ ഇവര്‍ക്ക് വാടയ്ക്ക് വീട് നല്‍കാത്തതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ ലോഡ്ജുകളിലും മറ്റുമാണ് ഇവര്‍ തങ്ങുന്നത്. മെട്രോയില്‍ 15,000 രൂപയാണ് ശമ്പളം ലഭിക്കുന്നതെന്ന് രാഗ രഞ്ജിനി പറയുന്നു. എന്നാല്‍, 600 രൂപ ദിവസവാടക നല്‍കി ലോഡ്ജിലാണ് തങ്ങുന്നത്. ഇത് താങ്ങാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഇത്തരമൊരു അവസ്ഥയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് കൊച്ചി മേയര്‍ സൗമിന് ജെയിന്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം, മെട്രോയില്‍ ജോലി ചെയ്യുന്നവരുടെ താമസ സൗകര്യം പരിഹരിക്കാന്‍ കുടുംബശ്രീയോട് നിര്‍ദ്ദേശിച്ചതായി മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. കാക്കനാട് കന്യാസ്ത്രീകളുടെ ഹോസ്റ്റലില്‍ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് പരിപാടി.

English summary
In one week, eight transgender employees quit working for Kochi Metro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X