കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം അബൂദാബിയിലേക്ക്; നരേന്ദ്ര മോദി എത്തില്ല, പിണറായി ഉദ്ഘാടനം ചെയ്യും

Google Oneindia Malayalam News

കണ്ണൂര്‍: വടക്കന്‍ മലബാറുകാരുടെ മോഹങ്ങള്‍ ചിറകുവിരിച്ച് പറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഡിസംബര്‍ ഒമ്പതിന് ആദ്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരും. അബുദാബിയിലേക്കാണ് ഉദ്ഘാടന യാത്ര.

ഡിസംബര്‍ ഒമ്പതിന് രാവിലെ പത്തിനാണ് അബൂദാബിയിലേക്കുള്ള വിമാനം പുറപ്പെടുക. രാവിലെ ഒമ്പതിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹം വരില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ വിമാനത്താവളം

പുതിയ വിമാനത്താവളം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അബുദാബിയിലേക്ക് പുറപ്പെടുക. കേരളത്തിലെ നാലാം അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലേത്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ക്ക് ശേഷമാണ് കണ്ണൂര്‍ വിമാനത്താവളം സാധ്യമാകുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഏറെ ആശ്വാസമാകും പുതിയ വിമാനത്താവളം.

മന്ത്രി സുരേഷ് പ്രഭു എത്തും

മന്ത്രി സുരേഷ് പ്രഭു എത്തും

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ നേരത്തെ കോഴിക്കോടിനെയും മംഗലാപുരത്തെയുമാണ് വിദേശയാത്രയ്ക്ക് ആശ്രയിച്ചിരുന്നത്. ഉദ്ഘാടന ചടങ്ങ് ഡിസംബര്‍ ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കും. നേരത്തെ പ്രധാനമന്ത്രി എത്തുമെന്നാണ് കരുതിയിരുന്നത്. അതുകണ്ടാകില്ല. പകരം വ്യോമയാന മന്ത്രി സുരേഷ് പ്രഭു എത്തും.

 ബുക്കിങ് ആരംഭിച്ചിട്ടുണ്ട്

ബുക്കിങ് ആരംഭിച്ചിട്ടുണ്ട്

ഉദ്ഘാടന ദിവസം പൊതുജനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കും. ആദ്യ യാത്ര കാണാനും തിരഞ്ഞെടുത്തവര്‍ക്ക് അവസരമുണ്ടാകും. അബുദാബി യാത്രയ്ക്കുള്ള ബുക്കിങ് എയര്‍ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിന് രാവിലെ 10ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം അന്ന് രാത്രി തിരിച്ച് കണ്ണൂരിലെത്തും.

റിയാദിലേക്കും ദോഹയിലേക്കും

റിയാദിലേക്കും ദോഹയിലേക്കും

ഡിസംബര്‍ ഒമ്പതിന് രാത്രി സൗദി തലസ്ഥാനമായ റിയാദിലേക്ക് അടുത്ത യാത്ര നടത്തും. ആഴ്ചയില്‍ നാല് തവണ ഖത്തറിലേക്ക് എയര്‍ഇന്ത്യ സര്‍വീസുണ്ടാകും. ഡിസംബര്‍ പത്തിന് രാത്രി 8.20നാണ് ദോഹ വിമാനം പുറപ്പെടുക. ഖത്തര്‍ പ്രാദേശിക സമയം രാത്രി പത്തിന് ദോഹയിലെത്തും.

 നിരക്ക് കൂടുന്നു

നിരക്ക് കൂടുന്നു

ബുക്കിങ് കൂടുന്നതിന് അനുസരിച്ച് നിരക്കും കൂടി വരികയാണ്. ബുക്കിങ് ആരംഭിച്ചപ്പോള്‍ യുഎഇ-കണ്ണൂര്‍ ടിക്കറ്റിന് 670 ദിര്‍ഹമായിരുന്നു. ഇത് 1350 ദിര്‍ഹമായിട്ടുണ്ട് ഇപ്പോള്‍. ഒട്ടേറെ പേരാണ് ബുക്ക് ചെയ്യുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ബുക്കിങ്. ദുബായ്, ഷാര്‍ജ സര്‍വീസുകള്‍ ആദ്യഘട്ടത്തില്‍ ഇല്ല.

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!!കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!!

English summary
Inaugural flight from Kannur airport to Abu Dhabi on Dec 9, flights to Doha from next day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X