ക്യാമ്പസുകളില്‍ രോഹിത് വെമുലമാർ ആവർത്തിക്കുന്നു; 5 വർഷത്തിനിടെ 33 ആത്മഹത്യകള്‍: കെസി വേണുഗോപാല്‍
ഡല്‍ഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും പാർശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നാണെന്ന് കെസി വേണുഗോപാല്‍ എംപി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പതിമൂവായിരത്തിലധികം പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക ജാതികളിൽപ്പെട്ട വിദ്യാർഥികൾ ഉന്നത കലാലയങ്ങളായ ഐ ഐ ടി, ഐ ഐ എം, വിവിധ കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലെ പഠനം ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര സർവകലാശാലകളിൽ നിന്ന് മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട 4,596 വിദ്യാർഥികളും, 2,424 പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളും, 2,622 പട്ടികവർഗത്തിൽപ്പെട്ട വിദ്യാർഥികളും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു. ഐ ഐ ടിയിൽ ഇത് യഥാക്രമം 2066, 1068, 408 എന്നിങ്ങനെയാണ്. ഐ ഐ എമ്മിൽ യഥാക്രമം 163, 188, 91 എന്നാണ് കണക്കുകൾ. കേന്ദ്ര സഹമന്ത്രി തന്നെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

ഈ കൊഴിഞ്ഞുപോക്ക് മറ്റ് സ്ഥാപനങ്ങളിലേക്കുള്ള കുടിയേറ്റം കാരണമായി മാത്രം ചുരുക്കിക്കാണാനാവില്ല. രാജ്യത്തെ ഉന്നത കലാലയങ്ങളിൽ കൊടികുത്തി വാഴുന്ന ജാതി വിവേചനവും പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഈ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുന്നുണ്ട്. രാജ്യത്തെ അഭിമാനമായ ഐ ഐ ടികളിലും കേന്ദ്ര സർവകലാശാലകളിലും വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകൾ ഇതിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര സർക്കാർ തന്നെ നൽകിയ കണക്കനുസരിച്ച് ഐ ഐ ടികളിൽ തന്നെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 33 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ ബഹുഭൂരിഭാഗവും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ട പാവപ്പെട്ട വിദ്യാർഥികളാണ്. എന്റെ ജന്മം തന്നെ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയ രോഹിത് വെമുലയെ നമ്മളാരും മറന്നിട്ടില്ല.
ഈ ഗുരുതര വിവേചനവും അതിക്രമവും തടയാൻ സർക്കാറിന്റെ അടിയന്തിര ഇടപെടൽ അനിവാര്യമാണ്. ഇക്കാര്യത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഇന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം, മഹുവ മൊയ്ത്രയുടെ പ്രസംഗങ്ങൾ കേട്ട് ഭരണപക്ഷം അസ്വസ്ഥമാകുന്നതുപോലെ മറ്റൊരു പ്രസംഗങ്ങൾക്കും ട്രെഷറി ബെഞ്ചുകൾ വിറച്ചുകാണില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപിയും കുറിച്ചു. അത്ര ശൗര്യത്തോടെ നേതാജിയുടെ നാട്ടിൽ നിന്ന് ഒരു സിംഹത്തെ പോലെ മഹുവ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങൾ ഉയർത്തിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ മഹുവ ചോദിച്ചു: "വീടും ഗ്രാമവും ആര് കത്തിച്ചു എന്നല്ല, ഭ്രാന്തന്റെ കൈയ്യിൽ തീപ്പെട്ടി ആര് കൊടുത്തു എന്നാണ് ചോദ്യം." അദാനി വിഷയത്തിലും സകല ഏകാധിപതികളുടെയും വയറാളും വിധം മഹുവ തന്റെ ചടുലമായ വാക്കുകൾ കൊണ്ട് അസ്ത്രമുതിർത്തു. അതിന്റെ പകയിലാണ്, ഒരു കള്ളക്കേസുണ്ടാക്കി മഹുവയെ ഇപ്പോൾ പാർലമെന്റിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയോട് ചെയ്‌തതും സമാനമായിരുന്നല്ലോ.
ഇക്കഴിഞ്ഞ സെഷനിൽ, ഈ പുതിയ പാർലമെന്റിൽ ബിജെപിയുടെ വിഷനാവ് ഒരു എംപി ഞങ്ങളുടെ സഹപ്രവർത്തകരിലൊരാളെ വംശീയമായി അധിക്ഷേപിക്കുന്നത് ലോകം കണ്ടു. രാജ്യം നാണം കെട്ടുപോയി. അതിനെതിരെ ഉറങ്ങിയ എത്തിക്സ് കമ്മിറ്റിയാണ് ഇല്ലാക്കേസുമായി ഇപ്പോൾ മഹുവയുടെ പിന്നാലെ വന്നത്.മഹുവ പറയുന്നതുപോലെ ഇപ്പോൾ നടക്കുന്നത് വസ്ത്രാക്ഷേപമാണ്. ഇനി വരാനുള്ളത് മഹാഭാരതം. വെറുപ്പിന്റെ ഉപാസകർ തോൽക്കുന്ന മഹാഭാരതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications