നിർമ്മാതാവുമായി സാമ്പത്തിക ഇടപാട്; പിവി ശ്രീനിജൻ എംഎൽഎയെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്
കൊച്ചി: പി വി ശ്രീനിജിൻ എം എല്‍ എയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. സിനിമ നിര്‍മ്മാതാവുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ വിവരങ്ങളാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് പി വി ശ്രീനിജിൻ എം എല്‍ എ പറഞ്ഞു.
അടുത്തിടെ ആദായ നികുതി വകുപ്പ് കൊച്ചിയിലെ സിനിമാ നിർമ്മാതാക്കളുടേയും താരങ്ങളുടേയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ഒരു നിർമ്മാതാവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ശ്രീനിജനെ ചോദ്യം ചെയ്തതെന്നാണ് വിവരം.

ശ്രീനിജൻ ഒന്നരകോടി രൂപ ഈ നിർമാതാവിന് നൽകിയിരുന്നു. നിർമാതാവിന്റെ കൈയ്യിൽ നിന്നും വലിയ തുക പലിശയിനത്തിൽ ശ്രീനിജൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആദ്യ നികുതി വകുപ്പ് സംശയിക്കുന്നത്. ഏകദേശം മൂന്ന് കോടി രൂപ കൈപ്പറ്റിയിരിക്കാം എന്നാണ് കണക്കാക്കുന്നത്. ഇത് മുതൽ അല്ല പലിശയിനത്തിലാണ് കൈപ്പറ്റിയിരുന്നത്.
അതേസമയം നിർമ്മാതാവിന് ഒന്നരക്കോടി കൊടുത്തെന്ന വാർത്തകൾ അദ്ദേഹം എംഎൽഎ നിഷേധിച്ചു. സിനിമാ നിര്‍മാതാവിനോട് താന്‍ 65 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും അത് തിരിച്ച് നല്‍കിയിരുന്നെന്നും ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശ്രീനിജിന്‍ പറഞ്ഞു. 2015 ലാണ് താൻ 65 ലക്ഷം രൂപ വാങ്ങിയത്.ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്ന് കടമായിട്ടാണ് പണം വാങ്ങിയത്. 2022 ൽ തന്നെ ആ പണം തിരിച്ച് നൽകുകയും ചെയ്തിരുന്നു. അല്ലാതെ മറ്റൊരു ഇടപാടും നിർമ്മാതാവുമായി നടത്തിയിട്ടില്ല. ഇക്കാര്യം തെരഞ്ഞെടുപ്പ് രേഖകളിൽ താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications