കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർധിച്ച് വരുന്ന ഊർജ്ജ സംരക്ഷണം: കൂടുംബങ്ങള്‍ സൗരോര്‍ജ്ജ മേഖലയിലേക്ക് കൂടുതലായി കടക്കണം

Google Oneindia Malayalam News

ദില്ലി: സുസ്ഥിര ഊര്‍ജ സ്രോതസ്സുകളിലൂടെ മാത്രമേ സുസ്ഥിര വളര്‍ച്ച സാദ്ധ്യമാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം'' എന്ന വിഷയത്തില്‍ നടന്ന വെബിനാറിനെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ പോലുള്ള ആഗോള സഹകരണങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുന്നു. 2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര ഊര്‍ജശേഷി കൈവരിക്കുന്നതിനെക്കുറിച്ചും സ്ഥാപിത ഊര്‍ജശേഷിയുടെ 50 ശതമാനം ഫോസില്‍ ഇതര ഊര്‍ജത്തിലൂടെ നേടിയെടുക്കാനുമുള്ള ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

'ദിലിപീനും ജയിലില്‍ രണ്ട് ചമക്കാള കിട്ടിയില്ലേ? എന്തുകൊണ്ട് അദ്ദേഹത്തിന് മാത്രം പ്രത്യേക ആനുകൂല്യം''ദിലിപീനും ജയിലില്‍ രണ്ട് ചമക്കാള കിട്ടിയില്ലേ? എന്തുകൊണ്ട് അദ്ദേഹത്തിന് മാത്രം പ്രത്യേക ആനുകൂല്യം'

''ഇന്ത്യ സ്വയം നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെങ്കിലും, അവയെ ഞാന്‍ വെല്ലുവിളികളായല്ല, അവസരങ്ങളായാണ് കാണുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ കാഴ്ചപ്പാടോടെയാണ് ഇന്ത്യ നീങ്ങുന്നത്, ഈ വര്‍ഷത്തെ ബജറ്റില്‍ നയപരമായ തലത്തില്‍ തന്നെ അത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു'', പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണത്തിനായി 19.500 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് സോളാര്‍ മൊഡ്യൂളുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണത്തിലും ഗവേഷണ-വികസനത്തിലും ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റാന്‍ സഹായിക്കും.

narendra-modi

സമൃദ്ധമായ പുനരുപയോഗ ഊര്‍ജത്തിന്റെ രൂപത്തില്‍ അതിന്റൈ അന്തര്‍ലീനമായ നേട്ടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യക്ക് ഹരിത ഹൈഡ്രജന്റെ കേന്ദ്രമാകാന്‍ കഴിയുമെന്ന് ഈയിടെ പ്രഖ്യാപിച്ച ദേശീയ ഹൈഡ്രജന്‍ മിഷനെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ സ്വകാര്യമേഖലയുടെ പരിശ്രമങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു.

ഊര്‍ജക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, എല്‍.ഇ.ഡി ബള്‍ബുകള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി. ആദ്യമായി ഗവണ്‍മെന്റ് ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് എല്‍.ഇ.ഡി ബള്‍ബുകളുടെ വില കുറയ്ക്കുകയും, തുടര്‍ന്ന് ഉജ്വല്‍ പദ്ധതിക്ക് കീഴില്‍ 37 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇത് നാല്‍പ്പത്തി എണ്ണായിരം ദശലക്ഷം കിലോ വാട്ട് മണിക്കൂര്‍ വൈദ്യുതി ലാഭിക്കുന്നതിനും ദരിദ്രരുടെയും ഇടത്തരക്കാരുടെയും കുടുംബങ്ങളിലെ വൈദ്യുതി ബില്ലില്‍ ഏകദേശം 20,000 കോടി രൂപ ലാഭിക്കുന്നതിലേക്കും നയിച്ചു. അതിനുപ്പറുമായി, വാര്‍ഷിക കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 4 കോടി ടണ്ണിന്റെ കുറവുമുണ്ടായി. തെരുവുവിളക്കുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്വീകരിച്ചതുവഴി തദ്ദേശസ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 6,000 കോടി രൂപ ലാഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ബജറ്റില്‍ കല്‍ക്കരി വാതകവല്‍ക്കരണത്തിനായി 4 പൈലറ്റ് പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഈ പദ്ധതികളുടെ സാങ്കേതിക, സാമ്പത്തിക പ്രവര്‍ത്തനക്ഷമത കൂടുതല്‍ ഉറപ്പിക്കുന്നതിന് ഇത് സഹായിക്കും. അതുപോലെ, എഥനോള്‍ മിശ്രണത്തേയും ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. മിശ്രണം ചെയ്യാത്ത ഇന്ധനത്തിന് വിവിധ അധിക എക്‌സൈസ് ഡ്യൂട്ടി സമാഹരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇന്‍ഡോറിലെ സമീപകാല ഉദ്ഘാടനം ചെയ്ത ഗോബര്‍ദന്‍ പ്ലാന്റിന്റെ അനുസ്മരിച്ചുകൊണ്ട്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വകാര്യമേഖലയ്ക്ക് രാജ്യത്ത് ഇത്തരത്തിലുള്ള 500 അല്ലെങ്കില്‍ 1000 പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ 24-25 കോടി കുടുംബങ്ങളിലെ ശുദ്ധ- പാചകം, കനാലുകളിലെ സൗരോര്‍ജ്ജ പാനലുകള്‍, കുടുംബങ്ങളിലെ പൂന്തോട്ടങ്ങളിലോ, ബാല്‍ക്കണിയിലോ ഉള്ള സൗരോര്‍ജ്ജ പ്ലാന്റ് തുടങ്ങിയവയില്‍ നിന്നും കുടുംബങ്ങള്‍ക്ക് 15 ശതമാനം ഊര്‍ജം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ ഹൈഡല്‍ പദ്ധതികള്‍ (സൂക്ഷ്മ ജലവൈദ്യുത പദ്ധതികള്‍) പര്യവേക്ഷണം ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ''എല്ലാ തരത്തിലുള്ള പ്രകൃതി വിഭവങ്ങളുടെയും ശോഷണത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ചാക്രിക സമ്പദ്‌വ്യവസ്ഥയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. അതിനെ നമുക്ക് നമ്മുടെ ജീവിതത്തിന്റെ നിര്‍ബന്ധിത ഭാഗമാക്കേണ്ടതുണ്ട്'', അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

English summary
Increasing energy conservation: Families need to move more into the solar sector: narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X