കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകങ്ങള്‍ പെരുകുന്നു; പൊലീസ് നിഷ്‌ക്രിയം സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സമ്മേളന തിരക്കിലാണെന്നും സംസ്ഥാനത്ത് ഭരണം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചകളായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ എത്തുന്നില്ല. ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. ട്രഷറിയുടെ നിയന്ത്രണം നീക്കിയിട്ട് പോലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മാറാന്‍ കഴിയുന്നില്ല.

അറ്റുകറ്റപ്പണി: കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ 31വരെ ട്രെയ്‌നുകള്‍ വൈകുംഅറ്റുകറ്റപ്പണി: കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ 31വരെ ട്രെയ്‌നുകള്‍ വൈകും

മന്ത്രിമാരുടെ അനാവശ്യച്ചെലവുകളും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ അവസ്ഥയില്‍ സെക്രട്ടേറിയറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പരിഹസിച്ചു. കാസര്‍കോട് ജില്ലയില്‍ ഒരു മാസത്തിനിടെ മൂന്ന് വീട്ടമ്മമാരെയാണ് കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ജനങ്ങള്‍ക്ക് വീടുകളില്‍ പോലും സുരക്ഷിതത്വമില്ലാതായി.

ramesh

കണ്ണൂരില്‍ ഒരു ഭാഗത്ത് സമാധാന ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് കൊല തുടരുകയാണ്. സംസ്ഥാനത്ത് അടുത്തകാലത്തായി 21 കൊലകളാണ് നടന്നിട്ടുള്ളത്. ടി.പി വധക്കേസിലെ പ്രതികള്‍ക്ക് സുഖ ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈന അനുകൂല പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ചൈന ഇന്ത്യക്കെതിരെ പ്രസ്താവനയിറക്കുമ്പോഴാണ് കോടിയേരി അവരെ പുകഴ്ത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

English summary
increasing murders-chennithalam speaking about police action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X