പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിന്, 'എണ്ണ' നിറച്ചില്ലെങ്കില്‍ പണി പാളും
കൊച്ചി/തിരുവനന്തപുരം: കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ഫെബ്രുവരി 29 ന് അര്‍ദ്ധരാത്രി മുതലാണ് സമരം. എണ്ണക്കമ്പനികളുമായി നടത്തിയ ചര്‍ച്ചകളില്‍ ഒന്നും തന്നെ ധാരണയാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം.
വാഹനങ്ങളില്‍ ഇന്ധനം നിറച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ വന്‍ പ്രതിസന്ധിയാകും ഉണ്ടാവുക എന്ന് ഉറപ്പാണ്. എന്ന് സമരം തീരും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. എന്തിനാണ് ഈ സമരം എന്നല്ലേ...

ലൈസന്‍സ് പുതുക്കല്‍
പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അനിശ്ചിതകാല സമരം തുടങ്ങുന്നത്.

കമ്പനികളുടെ കളി?
ഇക്കാലമത്രയും പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സുകള്‍ (എക്‌സ്‌പ്ലോസീവ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ലൈസന്‍സുകള്‍) എണ്ണക്കമ്പനികളാണ് എടുത്ത് നല്‍കിയിരുന്നതത്രെ. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് എണ്ണക്കമ്പനികള്‍ പിന്‍മാറിയിരിയ്ക്കുന്നു.

വെറുതേയല്ല
എണ്ണക്കമ്പനികള്‍ ഇത്തരത്തില്‍ ലൈസന്‍സ് എടുത്തു നല്‍കിയിരുന്നത് വെറുതേ ആയിരുന്നില്ല. ആയിരം ലിറ്റര്്രഡീസലിന് 43 രൂപയും ആയിരം ലിറ്റര്‍ പെട്രോളിന് 47 രൂപയും പെട്രോള്‍ പമ്പുകള്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

പമ്പുകള്‍ നഷ്ടത്തില്‍
കേരളത്തിലെ എഴുപത് ശതമാനത്തോളെ പെട്രോള്‍ പമ്പുകളും നഷ്ടത്തിലാണെന്നാണ് ഉടമകളുടെ വാദം.

അവിശുദ്ധ കൂട്ടുകെട്ട്
എണ്ണക്കമ്പനി ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും ഇവര്‍ ആരോപിയ്ക്കുന്നു.

ടാങ്ക് നിറച്ചില്ലെങ്കില്‍
എത്രയും പെട്ടെന്ന് വാഹനങ്ങളില്‍ ഇന്ധനം നിറച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ കുടുങ്ങും എന്ന് ഉറപ്പാണ്.












Click it and Unblock the Notifications