കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉക്രൈനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിയ്ക്കുന്ന ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് സംഘര്‍ഷ ബാധിത മേഖലകളില്‍ ഏറ്റവും അധികം ഉളളത്. ഇവരില്‍ തന്നെ മലയാളികളായ വിദ്യാര്‍ഥികളാണ് കൂടുതല്‍. പെണ്‍കുട്ടികളാണ് സംഘര്‍ഷബാധിത മേഖലയില്‍ ഉള്ളവരിലധികമെന്നും സൂചനയുണ്ട്.

ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിയ്ക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചുവെന്ന് ഇന്ത്യന്‍ അംബാസിഡര്‍ രാജീവ് കെ ചന്ദര്‍ പറഞ്ഞു. ഉക്രൈനിലെ ലുഗാന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ കൊളെജിലെ വിദ്യാര്‍ഥികളെയാണ് മാറ്റുന്നത്. ഇവരില്‍ അധികവും മലയാളികളാണ്.

Ukrain

വ്യോമഗതാഗതം താറുമാറായ ഉക്രൈനില്‍ നിന്നും വിദ്യാര്‍ഥികളെ ഇന്ത്യയിലേയ്ക്ക് എത്തിയ്ക്കുന്നതിന് 500 ട്രെയിന്‍ ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിയ്ക്കുന്നത്. സംഘര്‍ഷം അതിരൂക്ഷമായ കിഴക്കന്‍ ഉക്രൈനില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംഘര്‍ഷ സ്ഥലത്ത് കുടുങ്ങിയ ഇന്ത്യക്കാരുണ്ടെങ്കില്‍ എത്രയും വേഗം പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.സംഘര്‍ഷത്തെത്തുടര്‍ന്നാണ് ലുഗാന്‍സ്‌ക് യൂണിവേഴ്‌സിറ്റി അടച്ചിട്ടത്. 1200 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യൂണിവേഴ്‌സിറ്റിയില് പഠിയ്ക്കുന്നത്.

English summary
India evacuates its nationals, mainly students, from violence-hit Ukrainian city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X