കോഫിഹൗസില്‍ ചായക്കൊപ്പം സിപിഎം മുഖപത്രം മതി;ദേശാഭിമാനി ഒഴികെ മറ്റ് പത്രങ്ങളൊന്നും വേണ്ടെന്ന് ഉത്തരവ്

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം മതിയെന്ന് ഉത്തരവ്. മേയ് ഒന്നുമുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മാതൃഭൂമി പത്രമാണ് ഇക്കാര്യം രിപ്പോര്‍ട്ട് ചെയ്യുന്നത്.

പോലീസ് പറഞ്ഞത് തെറ്റ്; നിലമ്പൂരില്‍ കൊല്ലപ്പെട്ടത് രണ്ടല്ല മൂന്ന് പേര്‍, ഇനി ഗറില്ല യുദ്ധം!

ജാമ്യം ലഭിച്ചിട്ടും ജയിലില്‍; ഐസിസ് കേസ് പ്രതിയായ യുവതി നേരിട്ടത് ഞെട്ടിക്കുന്നത്, കാരണം ഇതാണ്....

എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനെജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് എത്തിയത്. സിപിഎം മുഖപത്രമായ ദേശാഭിമാനി എല്ലാ കോഫി ഹൗസുകളിലും നിര്‍ബന്ധമായും വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Indian Coffee House

ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊളളുന്നത്. സിഐടിയുവിന്റെ ആവശ്യപ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ കോഫിഹൗസിന്റെ ഭരണം നടത്തുന്നത്. ചില മാധ്യമങ്ങഴുടെ പേരെടുത്ത് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.

English summary
Indian Coffee house administrator's new circular
Please Wait while comments are loading...