കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഫി ഹൗസിലെ വിവാദ ഉത്തരവ് തിരുത്തി; ഇനി ചായയ്ക്ക് ദേശാഭിമാനിക്കൊപ്പം മറ്റ് പത്രങ്ങളുമാകാം...!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ കോഫിഹൗസിലെ മാധ്യമ വിലക്കിനെതിരെ ശക്തമായ വിമര്‍ശനം വന്നതിനാല്‍ ദേശാഭിമാനി പത്രം മാത്രം വരുത്തിയാല്‍ മതിയെന്ന ഉത്തരവ് കോഫി ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍വലിച്ചു. ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മേയ് ഒന്നു മുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവ് പുറത്തിറക്കിയത് വിവാദമായിരുന്നു.

സിപിഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വിവാദമായതോടെ ഇനി മറ്റ് പ്രസിദ്ധീകരണങ്ങളും കോഫീ ഹൗസില്‍ വരുത്താമെന്ന്് തിരുത്തിയ ഉത്തരവ് ഇറങ്ങി. എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനെജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Indian Coffee House

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധവിവരക്കേടെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ദേശാഭിമാനി മാത്രം വരുത്തിയാല്‍ മതിയെന്ന തരത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ പാടില്ലായിരുന്നുവെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടത്. സിഐടിയുവിന്റെ ആവശ്യപ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ കോഫിഹൗസിന്റെ ഭരണം നടത്തുന്നത്.

English summary
Indian Coffee House controversial order has revoked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X