• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയത്തിൽ ഒറ്റപ്പെട്ട മനുഷയെ ഏറ്റെടുക്കാൻ ന്യൂസിലൻഡിൽ നിന്ന് രതീഷ് എത്തും, സന്നദ്ധത അറിയിച്ചു!

കോഴിക്കോട്: പ്രളയജലമിറങ്ങിയതോടെ അഭയം തേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ 1300 പേരും വീടുകളിലേകക് പോയപ്പോൾ ഒരു കുടുംബം മാത്രം ഒറ്റയ്ക്കായി. ക്യാമ്പിൽ കുഴഞ്ഞുവീണ് മരിച്ച നാടോടിയായ രാജുവിന്‍റെ മക്കളും ബന്ധുക്കളുമാണ് കോഴിക്കോട് മണക്കാട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എങ്ങോട്ട് പോകണമെന്നറിയാതെ തനിച്ചായത്. കനത്ത മഴയിലും കാറ്റിലുംപെട്ട് ഇവരുടെ പുറമ്പോക്കിലെ കൂര പറന്ന് പോയതോടെയാണ് രാജു കുടുംബത്തോടൊപ്പം മണക്കാട് സ്കൂൾ ക്യാമ്പിലെത്തിയത്.

നെഞ്ച് തകർന്ന് പോകും; പച്ചക്കാട്ടിലുണ്ടായത് 80 വീടുകൾ, അവശേഷിക്കുന്നത് 11,ഒരു ഗ്രാമം തന്നെ ഓർമ്മയായി

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അതേ സ്കൂളിലെ നാലാം ക്ലാസിൽ തന്നെയാണ് രാജുവിന്റെ ഇളയമകൾ മാനുഷ പടിക്കുന്നത്. തെരുവ് സർക്കസ് ചെയ്ത് ജീവിതം മുന്നോട്ട് പോകുന്നവരാണ് രാജുവും കുടംബം. അമ്മ നേരത്തെ മരിച്ചു. രാജു മാത്രമാണ് കുടുംബത്തിന്റെ തുണ. രക്ത സമ്മർദ്ദം കൂടി രാജുവും മരണപ്പെട്ടതോടെ ആ കുടുംബം അനാഥമായി. എങ്ങോട്ട് പോകണമെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു മാനുഷ.

കലക്ടർ കുടുംബവുമായി ബന്ധപ്പെടും

കലക്ടർ കുടുംബവുമായി ബന്ധപ്പെടും

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജുവും മാനുഷയും അടക്കമുള്ള കുടുംബാംഗങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. മനുഷയെ ഏറ്റഎടുക്കാൻ സന്നദ്ധത അറിയിച്ച് ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന രതീഷ് രംഗത്തെത്തി. രതീഷിന്റെ തിരുവനന്തപുരത്തുള്ള കുടുംബവുമായി കലക്ടർ എസ് സാംബശിവറാവു ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

ശക്തമായ മഴ

ശക്തമായ മഴ

സ്ഥിരംസംവിധാനം ഉണ്ടാകുന്നതുവരെ താമസിക്കാന്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണിപറമ്പ് വൃദ്ധസദനമാണ് മനുഷയ്ക്കും കുടുംബത്തിത്തിനും അധികൃതര്‍ അനുവദിച്ചത്. ഇപ്പോൾ അവിടെയാണ് മനുഷ കഴിയുന്നത്. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും ശക്തമായ മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലും പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധഭാഗങ്ങളിലും മഴ ശക്തമായി പെയ്യുന്നുണ്ട്.

കോഴിക്കോട് മഴ ശക്തി പ്രാപിച്ചിട്ടില്ല

കോഴിക്കോട് മഴ ശക്തി പ്രാപിച്ചിട്ടില്ല

കോഴിക്കോട് ജില്ലയില്‍ മഴ പെയ്യുന്നുണ്ടെങ്കിലും അത്രയ്ക്ക് ശക്തിപ്രാപിച്ചിട്ടില്ല. അതേസമയം കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞു. പാല- ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. കിഴക്കന്‍ മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്.

ആലപ്പുഴയിൽ ഇടവിട്ട കനത്ത മഴ

ആലപ്പുഴയില്‍ ഇടവിട്ട കനത്തമഴ തുടരുകയാണ്. അതേസമയം ഉയര്‍ന്ന മേഖലകളായ തലവടി, എടത്വ, നീലംപേരൂര്‍ തുടങ്ങിയിടങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്തമഴയെ തുടര്‍ന്ന് പമ്പാനദിയില്‍ പത്തടിയോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പാവലക്കാട് ജില്ലയിലും ശക്തമായ മഴയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.

cmsvideo
  കവളപ്പാറയിലെ കണ്ണീര്‍ കാഴ്ചകള്‍ | Oneindia Malayalam
  മലപ്പുറത്തും ശക്തമായ മഴ

  മലപ്പുറത്തും ശക്തമായ മഴ

  മലപ്പുറത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. ചൊവ്വാഴ്ച രാത്രി മുതലാണ് ശക്തമായ മഴ പെയ്യാൻ തുടങ്ങിയത്. ബുധനാഴ്ച രാവിലെയും മഴ പെയ്യുന്നുണ്ട്. ചെറിയ മഴ പോലും കവളപ്പാറയിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. ഇതുവരെ 35,000ല്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പല റോഡുകളും തകർന്ന നിലയിലാണ്. തീരപ്രദേശങ്ങളിലാണ് മഴ ശക്തമായിരിക്കുന്നത്.

  English summary
  Indian expat to takes over Kerala flood victim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X