ഇന്ത്യന്‍ മുസ്‌ലിംകള്‍ ദേശസ്‌നേഹികള്‍: നഖ് വി

  • Posted By:
Subscribe to Oneindia Malayalam

ഇന്ത്യയില്‍ ഐഎസിന് സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി. ഇന്ത്യന്‍ മുസ്‍ലിംകള്‍ ദേശസ്നേഹികളാണ്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരന്തൂരില്‍ മര്‍ക്കസ് ക്വീന്‍സ് ലാന്‍റ് അക്കാദമി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ വി.

കാരന്തൂര്‍ മര്‍ക്കസിലെത്തിയ അദ്ദേഹം കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മര്‍ക്കസ് ക്വീന്സ് ലാന്‍റ് അക്കാദമിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ക്വീന്‍സ് ലാന്‍റ് അക്കാദമിയുടെ പ്രവര്‍ത്തനം വനിതകളുടെ ശാക്തീകരണത്തിന് ഊര്‍ജം പകരും. മുസ്‍ലിംകള്‍ ഇന്ത്യയില്‍ സുരക്ഷിതരാണ്. ഇന്ത്യയില്‍ ഐഎസിന് വിജയിക്കാനാവില്ല. അതിനു കാരണം ഇന്ത്യന്‍ മുസ്‍ലിംകളുടെ ദേശസ്നേഹമാണെന്നും നഖ്‍വി പറഞ്ഞു.

markaz

പിടിഎ റഹീം എംഎല്‍എ, അഡ്വക്കറ്റ് പി എസ് ശ്രീധരന്‍ പിള്ള, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Indian muslims are patriots; Naqvi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്