നഴ്സ്മാർക്ക് വീണ്ടും ശനിദശ!! കർണാടക നഴ്സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി!! ഭാവി തുലാസിൽ?

  • Posted By:
Subscribe to Oneindia Malayalam

ബംഗളൂരു: കർണാടകയിലെ മുഴുവൻ നഴ്സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യൻ നഴ്സിങ് കൗൺസിൽ റദ്ദാക്കി. കർണാടകയിലെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെ അംഗീകാരം മാത്രം മതിയെന്ന സർക്കാർ ഉത്തരവിന് പിന്നാലെയാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിൻറെ തീരുമാനം. ഇതോടെ കേരളത്തിൽ നിന്നുള്ള നിരവധി നഴ്സിങ് വിദ്യാർഥികളുടെ ഭാവി തുലാസിലായിരിക്കുകയാണ്.

നഴ്സിങ് കൗൺസിലിന്റെ പുതിയ ഉത്തരവ് പ്രകാരം കർണാടകയിൽ പഠിച്ച നഴ്സിങ് വിദ്യാർഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുകയില്ല. കർണാടകയിൽ നഴ്സിങ് പഠനത്തിനെത്തുന്ന 70 ശതമാനത്തോളം പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.

nurse

ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ 2017-18 വർഷത്തെ നഴ്സിങ് പ്രവേശനത്തിന് അനുമതി നൽകിയ കോളേജുകളുടെ പട്ടികയുണ്ട്. ഇതിൽ ഒരെണ്ണം പോലും കർണാടകത്തിൽ നിന്നുള്ളവയില്ല. കഴിഞ്ഞ വർഷം 257 നഴ്സിങ് കോളേജുകൾക്കാണ് അംഗീകാരം നല്‍കിയിരുന്നത്.

സംസ്ഥാനത്തെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി മെഡിക്കൽ സർവകലാശാലയുടെയും മാത്രം അംഗീകാരം മാത്രം മതിയെന്നാണ് കർണാടക സർക്കാരിന്റെ ഉത്തരവ്. ഇതോടെ കർണാടക കോളേജുകൾ നിബന്ധനകൾ പാലിക്കാതെ പ്രവേശനം നടത്തി. തുടർന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം റദ്ദാക്കിയത്.

English summary
indian nursing council cancels accreditation of karnataka colleges
Please Wait while comments are loading...