കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളമില്ല;ഇന്ത്യാവിഷന്‍ ജീവനക്കാര്‍ സമരത്തിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇന്ത്യാവിഷന്‍ ന്യൂസ് ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. മാസം പകുതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ജീവനക്കാര്‍ സമരത്തിന് തയ്യാറെടുക്കുകയാണ്.

2013 നവംബര്‍ 20 ന് സൂചന പണിമുടക്ക് നടത്തും എന്നാണ് ലഭിക്കുന്ന വിവരം. എന്നിട്ടും ശമ്പളക്കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ ഡിസംബര്‍ 1 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം എന്നാണ് അറിയുന്നത്.

Indiavision

ഇന്ത്യാവിഷനില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പലമാസങ്ങളിലും കൃത്യസമയത്ത് ശമ്പളം കൊടുക്കുവാന്‍ മേനേജ്‌മെന്റിന് കഴിയാറില്ല. ഇത് ഏറെ നാളായി ജീവനക്കാരില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പതിനായിരത്തില്‍ താഴെ ശന്പളമുളളവര്‍ക്ക് സാധാരണ ഗതിയില്‍ പത്താം തിയ്യതിക്ക് മുമ്പായി ശമ്പളം നല്‍കാറുണ്ടായിരുന്നത്രെ. ഇത്തവണ ആ പതിവും തെറ്റി. ട്രൈയ്നി ജേര്‍ണലിസ്റ്റുകളും വീഡിയോ എഡിറ്റര്‍മാരും അടങ്ങുന്ന, ചെറിയ ശമ്പളം വാങ്ങിക്കുന്നവര്‍ കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം ഇവര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

അല്‍പ ശമ്പളക്കാര്‍ക്ക് ശമ്പളം വൈകുന്ന സ്ഥിതിക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ശമ്പളം കിട്ടാത്ത സ്ഥിതിയാകും എന്ന ആശങ്കയുണ്ട്. ഇതിനിടെ വീഡിയോ എഡിറ്റര്‍മാര്‍ കഴിഞ്ഞ ദിവസം ജോലിചെയ്യാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Salary not issued, Indiavision channel employees going to start strike on Nov 20.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X