കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ പ്രതിസന്ധി തീരുന്നില്ല, മുനീറിനെ വിചാരണ ചെയ്യുമോ?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇന്ത്യാവിഷന്‍ ചാനലിലെ പ്രതിസന്ധികള്‍ക്ക് അവസാനമായില്ല. ശമ്പളക്കുടിശ്ശിക ഘട്ടംഘട്ടമായി കൊടുത്തു തീര്‍ക്കാമെന്ന വാഗ്ദാനം മാനേജ്‌മെന്റ് ലംഘിച്ചതായാണ് വിവരം. ചാനല്‍ ജീവനക്കാര്‍ വീണ്ടും ലേബര്‍ കമ്മീഷണറെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ശമ്പളക്കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 1 മുതല്‍ ചാനല്‍ പ്രവര്‍ത്തകര്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് ചാനല്‍ പ്രവര്‍ത്തനം തന്നെ നിലച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്ന് വിജയിച്ചിരുന്നില്ല.

Indiavision

ഒടുവില്‍ വിഎസ് അച്യുതാനന്ദന്‍ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ക്ക് തീരുമാനമായത്. പിന്നീട തൊഴില്‍ മന്ത്രിയുടേയും ലേബര്‍ കമ്മീഷണറുടേയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് ശമ്പളക്കുടിശ്ശിക ഘട്ടംഘട്ടമായി നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി.

എന്നാല്‍ ഈ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഡിസംബര്‍ 24 നകം ഒക്ടോബറിലെ ശമ്പളം നല്‍കും. ജനുവരി 20 നകം നവംബറിലെ ശമ്പളം, ഡിസംബറിലെ ശമ്പളം ഫെബ്രിവരിയില്‍ എന്നൊക്കെ ആയിരുന്നു വാഗ്ദാനം.

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ഫെബ്രുവരി 26നകം മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക നല്‍കാനാണ് ലേബര്‍ കമ്മീഷന്‍ ചാനല്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത് നടപ്പാക്കിയില്ലെങ്കില്‍ ചാനലിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ മന്ത്രി എംകെ മുനീര്‍, റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖി, ഡയറക്ടര്‍മാരായ റോയ് മുത്തൂറ്റ്, ഗോകുലം ഗോപാലന്‍ എന്നിവരും പ്രോസിക്യൂഷന്‍ നടികള്‍ നേരിടേണ്ടിവരും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചാനലിന് കേബിള്‍ വിതരണ ശൃംഘലയും പണികൊടുത്തു. എസിവി ഇപ്പോള്‍ ഇന്ത്യാവിഷന്‍ ചാനല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ല. ഇത് ചാനലിന്റെ പരസ്യവരുമാനത്തെ കാര്യമായി ബാധിക്കും.

English summary
Indiavision crisis continues. Employees complaints to Labour Commission for not giving salary arrears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X