ഐഎന്‍എല്‍ മന്ത്രിയുടെ ഗണ്മാന് ആര്‍എസ്എസ് അനുഭാവി; സിപിഎം മുന്നറിയിപ്പ് നല്‍കിയിട്ടും തിരുത്തിയില്ല, വിവാദം
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഘടകകക്ഷികള്‍ക്കുള്ളില്‍ സിപിഎമ്മിന് പ്രതിരോധം സൃഷ്ടിച്ചതില്‍ മുന്‍പന്തിയില്‍ ഐഎന്‍എല്‍ ആയിരുന്നു. കോഴ ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നതോടെ സിപിഎം നേതൃത്വം ഇടപെട്ട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
അതിന് ശേഷം പുതിയ വിവാദത്തിനാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. ഐഎന്‍എല്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിന്റെ ഗണ്മാന്മാരില് ഒരാള്‍ ആര്‍എസ്എസ് അനുഭാവി ആണെന്നതാണ്. ഇതിനെതിരെ പോലീസിലെ തന്നെ സിപിഎം അനുകൂലികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വ്യവസായിയുടെ താത്പര്യപ്രകാരമാണ് ഈ നിയമനം എന്നാണ് ആക്ഷേപം. വിശദാംശങ്ങള്‍ നോക്കാം...
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

അഹമ്മദ് ദേവര്‍ കോവില്‍
ഐഎന്‍എലിന്റെ ഏക എംഎല്‍എ ആയ അഹമ്മദ് ദേവര്‍ കോവിലിന് ആയിരുന്നു ഇടത് മന്ത്രിസഭയില്‍ അവസരം ലഭിച്ചത്. മന്ത്രിസ്ഥാനം ലഭിച്ചതിന് പിറകേ തന്നെ ഐഎന്‍എലില്‍ വിവാദങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിവാദം കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണ്.

ഗണ്മാന് ആര്‍എസ്എസ്
മന്ത്രിമാര്‍ക്ക് നാല് ഗണ്മാന്മാരാണ് അനുവദിക്കുക. മന്ത്രിയുടേയും പാര്‍ട്ടിയുടേയും കൂടി താത്പര്യം പരിഗണിച്ചാണ് പോലീസില്‍ നിന്ന് സുരക്ഷയ്ക്കായി ഗണ്‍മാനെ അനുവദിക്കുക. അഹമ്മദ് ദേവര്‍കോവിലിന് അനുവദിച്ച ഒരു ഗണ്‍മാന്റെ കാര്യത്തിലാണ് ഇപ്പോള്‍ ആക്ഷേപം. ഇയാള്‍ ആര്‍എസ്എസ് അനുഭാവിയാണെന്നാണ് റിപ്പോര്‍ട്ട്.

വ്യവസായിയയുടെ നോമിനി?
മലപ്പുറത്തെ ഒരു പ്രമുഖ വ്യവസായിയുടെ താത്പര്യപ്രകാരം ആണ് ആര്‍എസ്എസ് പശ്ചാത്തലമുള്ള പോലീസുകാരനെ ഗണ്മാന് ആയി നിയോഗിച്ചത് എന്നാണ് ആക്ഷേപം. പോലീസുകാര്‍ക്കിടയില്‍ മാത്രമല്ല, ഐഎന്‍എലിലെ ഒരു വിഭാഗത്തിനും ഇത്തരം ഒരു സംശയം ഉണ്ട്. പാര്‍ട്ടിയുമായി ആലോചിക്കാതെ ആണ് ഈ ഗണ്‍മാനെ നിശ്ചയിച്ചതും.

സിപിഎം അറിഞ്ഞു
ആര്‍എസ്എസ് പശ്ചാത്തലമുള്ള ആളെ ഇടതുമന്ത്രിയുടെ ഗണ്മാന് ആയി നിശ്ചയിച്ച കാര്യം സിപിഎം നേതൃത്വവും അറിഞ്ഞിട്ടുണ്ട്. പോലീസ് അസോസിയേഷന് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടേയോ മുന്നണിയുടേയോ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

വലിയ പ്രകോപനം
പിഎസ് സി അംഗത്തെ നിയമിക്കുന്നതിന് 40 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണം ആയിരുന്നു ഐഎന്‍എലിനെ വലിയ പ്രതിരോധത്തിലാക്കിയത്. ഇതിന് പുറമേ സംസ്ഥാന ജനറല്‍ സെക്രട്ടറി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ഐഎന്‍എല്‍ നേതാക്കളെ വിളിച്ചുവരുത്തി കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ശാസിച്ചിരുന്നു. അതിന് ശേഷവും ഇത്തരം ഒരു നീക്കം നടത്തിയത് സിപിഎമ്മിനെ വലിയ തോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്.

മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആള്
ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വ്യക്തി ഐഎന്‍എല്‍ നേതാവാണെന്നാണ് ആരോപണം. കാച്ചാണി അജിത്ത് ആണ് അറസ്റ്റില്‍ ആയത്. ഇയാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നാണ് ആക്ഷേപം.

മറ്റൊന്ന് കൂടി
അഹമ്മദ് ദേവര്‍കോവിലിന്റെ ഗണ്മാന് ആയി നിയമിച്ചിട്ടുള്ള മറ്റൊരാള്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പോലീസ് അസോസിയേഷന് നേതൃത്വം ഈ വിഷയവും സിപിഎം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട് എന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം.

കടുത്ത നടപടിയിലേക്ക്
കാര്യങ്ങള്‍ ഇത്തരത്തിലാണ് മുന്നോട്ട് നീങ്ങുന്നതെങ്കില്‍ ഐഎന്‍എലിന്റെ ഇടതുമുന്നണിയുടെ സ്ഥാനം തന്നെ പ്രതിസന്ധിയില്‍ ആയേക്കും. സംസ്ഥാന നേതൃത്വത്തില്‍ മന്ത്രിയും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന അച്ചുതണ്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം കൂടുതല്‍ ശക്തമായിരിക്കുകയാണ് ഇപ്പോള്‍.
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications