Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം കാസിം ഇരിക്കൂറിന് തിരിച്ചടിയാകും? പുതിയ നീക്കങ്ങള്‍

കോഴിക്കോട്: ഐഎന്‍എല്‍ പിളര്‍പ്പിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാകും എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മന്ത്രിസഭയില്‍ അംഗത്വമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക് ഐഎന്‍എലിലെ പിളര്‍പ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സിപിഎമ്മും എല്‍ഡിഎഫും എന്ത് തീരുമാനമെടുക്കും എന്നതാണ് നിര്‍ണായകം.

അതിനിടെയാണ് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള കാസിം ഇരിക്കൂര്‍ വിഭാഗത്തിന് ഇത്തരം കാര്യങ്ങള്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തലുകള്‍. വിശദാംശങ്ങളും വിലയിരുത്തലുകളും...

പോപ്പുലര്‍ ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ട്

ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ മുഹമ്മദ് സുലൈമാന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അക്കാര്യം പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ് മുഹമ്മദ് സുലൈമാന്‍ തന്നെ. മീഡിയവണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അംഗത്വം ഐഎന്‍എലില്‍ മാത്രം

അംഗത്വം ഐഎന്‍എലില്‍ മാത്രം

പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള റെഹാബ് ഫൗണ്ടേഷന്റെ സ്ഥാപകരില്‍ ഒരാളാണ് താന്‍ എന്നാണ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ പറഞ്ഞത്. സുലൈമാന്‍ സേട്ട് ആണ് തന്നെ അവിടേക്ക് നിയോഗിച്ചത് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വഹാബ് പക്ഷത്തിന് ചില സംശയങ്ങളുണ്ട്.

തിരിച്ചടിയാകും?

തിരിച്ചടിയാകും?

ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ആണ് കാസിം ഇരിക്കൂര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ദേശീയ അധ്യക്ഷന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ചര്‍ച്ചയാകുമ്പോള്‍, എല്‍ഡിഎഫില്‍ കാസിം വിഭാഗത്തിന്റെ സാധ്യത മങ്ങിയേക്കുമെന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

എല്‍ഡിഎഫ് നേതാക്കളുമായി

എല്‍ഡിഎഫ് നേതാക്കളുമായി

അടുത്ത ദിവസം എപി അബ്ദുള്‍ വഹാബ് എല്‍ഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. ഈ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. കാര്യങ്ങള്‍ എല്‍ഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച എന്നാണ് കഴിഞ്ഞ ദിവസം അബ്ദുള്‍ വഹാബ് വണ്‍ഇന്ത്യയോട് പറഞ്ഞത്. സത്യസന്ധവും നീതിപൂര്‍വ്വവുമായ ഒരു സമീപനം എല്‍ഡിഎഫില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ഘടകക്ഷികളുടെ നിലപാട്

ഘടകക്ഷികളുടെ നിലപാട്

എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളുമായും ഐഎന്‍എലിലെ ഇരു വിഭാഗവും ആശയ വിനിമയം നടത്തുന്നുണ്ട്. മുന്നണിയില്‍ ആര് നില്‍ക്കും എന്നത് സംബന്ധിച്ച തീരുമാനത്തില്‍ ഘടകക്ഷികളുടെ നിലപാടും ഏറെ നിര്‍ണായകമാണ്. ഘടകകക്ഷികള്‍ ആരും തന്നെ അവരുടെ നിലപാട് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

മന്ത്രി ആര്‍ക്കൊപ്പം?

മന്ത്രി ആര്‍ക്കൊപ്പം?

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആര്‍ക്കൊപ്പമാണെന്നതും നിര്‍ണായക ചോദ്യമാണ്. നേരത്തേ കാസിം ഇരിക്കൂറിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ പിളര്‍പ്പിന് ശേഷം അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല. പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്ന് എല്‍ഡിഎഫ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ് വിവരം.

 യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍

യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍

ഓഗസ്റ്റ് മൂന്നിന് എപി അബ്ദുള്‍ വഹാബ് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുക്കുമോ എന്നതും നിര്‍ണായകമാണ്. മന്ത്രി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് വഹാബ് പക്ഷത്തിന്റെ നിലപാട്. ഐഎന്‍എല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായ അഹമ്മദ് ദേവര്‍കോവില്‍ നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

പങ്കെടുക്കില്ലെന്ന് കാസിം

പങ്കെടുക്കില്ലെന്ന് കാസിം

അബ്ദുള്‍ വഹാബ് വിളിച്ച യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുക്കില്ലെന്നാണ് കാസിം ഇരിക്കൂര്‍ പറയുന്നത്. ദേവര്‍കോവിലിന്റെ നിലപാട് നേരത്തേ വ്യക്തമാണെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് ഒപ്പമാണെന്നും കാസിം ഇരിക്കൂര്‍ പറയുന്നു.

മന്ത്രിയായി തുടരണമെങ്കില്‍

മന്ത്രിയായി തുടരണമെങ്കില്‍

എപി അബ്ദുള്‍ വഹാബ് വിഭാഗത്തിനോടാണ് സിപിഎമ്മിന് കൂടുതല്‍ താത്പര്യം എന്നാണ് ലഭിക്കുന്ന സൂചനകള്‍. അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനത്ത് തുടരണമെങ്കില്‍ വഹാബ് വിഭാഗത്തിനൊപ്പം നില്‍ക്കണം എന്നൊരു സൂചനയും സിപിഎം കേന്ദ്രങ്ങള്‍ നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+