• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്സഭയിൽ ഇരുന്നുറങ്ങുന്ന രാഹുൽ ഗാന്ധി, ചിത്രം പങ്കുവെച്ച് ഇന്നസെന്റ്.. പൊങ്കാലയിട്ട് കോൺഗ്രസുകാർ

ചാലക്കുടി: നടനും സിറ്റിംഗ് എംപിയുമായ ഇന്നസെന്റിനെ തന്നെയാണ് ഇത്തവണയും ചാലക്കുടി പിടിക്കാന്‍ ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്. 2014ല്‍ സ്വതന്ത്രനായാണ് മത്സരിച്ചത് എങ്കില്‍ ഇത്തവണ സിപിഎമ്മിന്റെ ചിഹ്നത്തില്‍ സഖാവായാണ് ഇന്നസെന്റ് കളത്തിലുളളത്.

ചാലക്കുടിയിലെ പാര്‍ട്ടിക്കാരുടെ എതിര്‍പ്പിനെ മറികടന്നാണ് ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹനാനെ പ്രഖ്യാപിച്ചതോടെ കടുത്ത മത്സരം ഇത്തവണ നടക്കും എന്നത് ഉറപ്പായിരിക്കുന്നു. അതിനിടെ ഇന്നസെന്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രം ചര്‍ച്ചയാവുകയാണ്.

ചാലക്കുടിയിൽ കടുത്ത മത്സരം

ചാലക്കുടിയിൽ കടുത്ത മത്സരം

എംപിയായ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നസെന്റ് തിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. ആദ്യം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് കൊണ്ട് മണ്ഡലത്തില്‍ ഇടതുമുന്നണി പ്രചാരണത്തില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും കവച്ച് വെച്ചിരിക്കുന്നു.

പ്രചാരണം കൊഴുക്കുന്നു

പ്രചാരണം കൊഴുക്കുന്നു

5001 പേര്‍ അടങ്ങിയ സംഘത്തെ ആണ് ചാലക്കുടിയില്‍ ഇന്നസെന്റിന്റെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഇന്നസെന്റിന് വേണ്ടി വന്‍ പ്രചാരണം നടക്കുന്നുണ്ട്.

ചർച്ചയായി ചിത്രം

ചർച്ചയായി ചിത്രം

അതിനിടെ ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ചിത്രം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഉണര്‍ന്നിരുന്ന് ചാലക്കുടിക്ക് വേണ്ടി എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം ഇന്നസെന്റ് പങ്കുവെച്ചിരിക്കുന്നത്. പാര്‍ലമെന്റിലേതാണ് ചിത്രം.

ഉറങ്ങുന്ന രാഹുൽ

ഉറങ്ങുന്ന രാഹുൽ

ചിത്രത്തില്‍ കാസര്‍ഗോഡ് എംപിയായ പി കരുണാകരന്‍ സഭയില്‍ പ്രസംഗിക്കുന്നത് കാണാം. തൊട്ട് പിറകില്‍ ഇരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. രാഹുലാകട്ടെ പ്രസംഗം നടക്കുമ്പോള്‍ ഉറങ്ങുകയാണ്. അതേസമയം ഇന്നസെന്റ് പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കുന്നു.

ഇന്നസെന്റിന് പൊങ്കാല

ഇന്നസെന്റിന് പൊങ്കാല

ചിത്രം വൈറലായതോടെ വിവിധ പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ അനുഭാവികള്‍ ഇന്നസെന്റിനെ അഭിനന്ദിക്കുന്നു. അതേസമയം രാഹുല്‍ ഗാന്ധി ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത് കൊണ്ട് കോണ്‍ഗ്രസുകാരാകട്ടെ പോസ്റ്റിന് പൊങ്കാലയും ഇടുന്നുണ്ട്. ചില രസകരമായ കമന്റുകള്‍ നോക്കാം:

ഉണർന്നിരുന്നിട്ട് എന്ത് പ്രയോജനം

ഉണർന്നിരുന്നിട്ട് എന്ത് പ്രയോജനം

* ''മലയാളം ഒഴിച്ച് ഒരു ഭാഷയും അറിയില്ലെന്ന് ഞങ്ങളാരും അല്ല പറഞ്ഞത് , താങ്കൾ തന്നെയാണ് , അപ്പോ പിന്നെ മുഴുവൻ സമയം ലോകസഭയിൽ ഉണർന്നിരുന്നിട്ട് എന്തുപ്രയോജനം''

* ''ഒത്തിരി ഉണർന്നിരുന്ന് കഷ്ടപ്പെട്ടതല്ലെ ഇനിയുള്ള 5 കൊല്ലം സാറിന് വിശ്രമിക്കാനുള്ള അവസരം ഞങ്ങൾ ചാലകുടിയിലെ വോട്ടർമാർ തരാട്ടോ''

എന്താ ടൈമിംഗ്..

എന്താ ടൈമിംഗ്..

* ''ഇന്നച്ചൻ ചാലക്കുടിക്ക് വേണ്ടിയും പി കരുണാകരൻ കാസർകോടിന് വേണ്ടിയും ഉണർന്നിരുന്നപ്പോ പപ്പുമോൻ 'അമ്മ കൊടുത്തു വിട്ട ടിഫിൻ തുറന്ന് മൂക്കറ്റം തിന്ന് ഏമ്പക്കവും വിട്ട് ഉറക്കമാരുന്നു''

* ''ഉറക്കത്തിനു ഞെട്ടി എണീക്കുന്ന സമയത്തു തന്നെ കിട്ടുണ്ണിയുടെ പടം പിടിച്ച ആൾക്ക് ഓസ്കാർ കൊടുക്കണം.. എന്താ ടൈമിംഗ്.. അല്പം വൈക്കിയിരുന്നെങ്കിൽ വീണ്ടും ഉറക്കത്തിലേക്കു പോയേനെ''

താങ്കളോട് ഒരു ലോഡ് പുച്ഛം

താങ്കളോട് ഒരു ലോഡ് പുച്ഛം

* ''താങ്കളുടെ ലക്ഷ്യം നിങ്ങളുടെ ഉണർവ്വ്കാണിക്കയല്ല രാഹുലിന്റെ ഉറക്കം കാണിച്ചു പരിഹസിക്കയാണെന്ന് മനസിലായതു കൊണ്ട് താങ്കളോട് ഒരു ലോഡ് പുച്ഛം...എന്ന് ചാലക്കുടി മണ്ഡലത്തിലെ ഒരു വോട്ടർ''

* ''പറ്റുന്ന പണി അഭിനയമാണ് അതങ് തുടർന്നാൽ പോരെ...വെറുതെ എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത്...ഈ പ്രാവിശ്യം പോകേണ്ടി വരില്ല...നിങ്ങളുടെ തലതൊട്ടപ്പൻ യെച്ചൂരിക്ക് പോലും മനസിലായി സപ്പോർട്ട് ആരെയാ ചെയേണ്ടത് എന്ന്''

23 കഴിഞ്ഞാൽ ഉറങ്ങാം

23 കഴിഞ്ഞാൽ ഉറങ്ങാം

* ''മേയ് 23 കഴിഞ്ഞാൽ ഇന്നച്ചന് വീട്ടിൽ കിടന്നു സുഖമായി ഉറങ്ങാം. ഉറങ്ങാൻ പാർലമെന്റ് വരെ പോകണം എന്നില്ല''

* '' അഞ്ചു വർഷം കഴിഞ്ഞപ്പോഴാണോ ഉണർന്നിരുന്ന സമയത്തെ പറ്റി ഓർത്തത്''

* ''ക്യാമെറയിലേക് നോക്കി ഉണർന്നിരുന്നു..ചാലക്കുടിയിൽ വരുമ്പോൾ ഉറക്കവും''

ഫേസ്ബുക്ക് പോസ്റ്റ്

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

lok-sabha-home

English summary
Innocent upload Rahul Gandhi sleeping photo in Parliament and gets cyber attack in facebook

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more