കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുന്ദമംഗലത്ത് ആരോഗ്യ വകുപ്പ് പരിശോധന;മോശമായ ശുചിത്വ സാഹചര്യങ്ങൾ കണ്ടെത്തിയ ആറു സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട് : കുന്ദമംഗലത്ത് പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി മോശമായ ശുചിത്വ സാഹചര്യങ്ങൾ കണ്ടെത്തിയ നിരവധി സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. മേഖലയില്‍ രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്ധോഗസ്തര്‍ നടത്തിയ ശുചിത്വ പരിശോധനയിൽ വളരെ മോശമായ ശുചിത്വ സാഹചര്യങ്ങൾ കണ്ടെത്തിയ ആറു സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി.

എം.പി ചിക്കൻ സ്റ്റാൾ മുറിയനാൽ, സൗഭാഗ്യ വർക്ക്ഷോപ്പ് ചൂലാംവയൽ, കാളിമുത്തു സ്ക്രാപ്പ് യാർഡ് പന്തീർപാടം, അൽഫ ചിക്കൻ സ്റ്റാൾ പന്തീർപാടം, ഭാരത് ഹോട്ടൽ കുന്ദമംഗലം, ഉണ്ണി ടീ ഷോപ്പ് കുന്ദമംഗലം . എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പിഴയീടാക്കിയത്. ഒരാഴ്ച്ചക്കകം ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച പ്രകാരം ശുചീകരിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് കടയുടമകള്‍ക്ക് നോട്ടീസ് നൽകുകയും ചെയ്തു.

kunnamangalam

ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സുരേഷ് ബാബു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. സജിത്, എൻ . ഗിരീഷ് , ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ അഷ്റഫ് എന്നിവർ പരിശോധനക്ക് നേത്യത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ശുചീകരണത്തിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
English summary
inspection by health department in kunnamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X