ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറയുന്നവരുടെ ഉദ്ദേശം വേറെ; വിമർശിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ.റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവരുടെ ഉദ്ദേശം വേറെയാണെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?. ഹേമ തന്നെ പറഞ്ഞിട്ടുണ്ട് റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന്. റിപ്പോർട്ട് പുറത്ത് വിട്ടത് കൊണ്ട് ഈ വാദിക്കുന്നവർക്ക് എന്തെങ്കിലും ഗുണം കിട്ടാനുണ്ടോ? അവരുടെ ഉദ്ദേശം വേറെയാണ്. സർക്കാരിന്റെ ഉദ്ദേശം വേറെയാണ്. സർക്കാർ വെച്ച റിപ്പോർട്ട് പുറത്ത് വിടണമോയെന്ന് തിരുമാനിക്കേണ്ടത് സർക്കാരാണ്. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിക്കുന്നു. അതാണ് പ്രധാനം. സിനിമാ മേഖലയിലെ സുരക്ഷിത മേഖലയാക്കി മാറ്റുകയെന്നതാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
സത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പരിഹാരം കാണാൻ ഉള്ള ശക്തമായ നിയമം നമ്മുടെ രാജ്യത്ത് ഉണ്ട്. ആ നിയമം നിലനിൽക്കേ തന്നെയാണ് സിനിമാരംഗത്തുനിന്നും ഒന്നുനിപിറകേ ഒന്നായി പരാതികൾ വരുന്നത്. അത് ആശങ്കപ്പെടുത്തുന് കാര്യമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ശരിയാണ്. അതിനാൽ നിലവിലെ നിയമങ്ങൾ കുറച്ച് കൂടി ശക്തമാക്കുകയെന്നാണ് ആവശ്യം.സിനിമാരംഗത്ത് സാങ്കേതികമായ കാര്യങ്ങളിലുൾപ്പെടെ ഒരു വ്യവസ്ഥയുണ്ടാകണം. അതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം സർക്കാർ വിളിച്ച് ചേർത്ത യോഗം നിരാശാജനകമായിരുന്നുവെന്നാണ് ഡബ്ല്യുസിസി പ്രതികരിച്ചത്. കമ്മീഷന്റെ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദം ആകില്ലെന്ന് ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നായിരുന്നു താര സംഘടനയായ എ എം എം എ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍ അമ്മയ്ക്ക് അനുകൂല സമീപനമാണുള്ളതെന്ന് ചർച്ചയിൽ പങ്കെടുത്ത സംഘടന പ്രതിനിധി സിദ്ധിഖ് പറഞ്ഞു. സംഘടനയില്‍ വരുന്ന പരാതികള്‍ പരിഹരിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അല്ലാതെ സിനിമ മേഖലയില്‍ ഉയരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണമാണ് ഉണ്ടാകേണ്ടതെന്നും സിദ്ധിഖ് പറഞ്ഞു.












Click it and Unblock the Notifications