കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഇടപെട്ടു... ലോ അക്കാദമി ഭൂമിയെകുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു

അന്വേഷണ പ്രഖ്യാപിച്ച കാര്യം വിഎസിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖായപിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഭൂമിയാണോ എന്ന കാര്യം പരിശോധിക്കും. അന്വേഷണ പ്രഖ്യാപിച്ച കാര്യം വിഎസിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിയോട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോ അക്കാദമി ഭൂമി സംബന്ധമായി ഒറ്റ പരാതി പോലും കിട്ടിയിട്ടില്ലെന്ന റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് വിഎസ് കത്ത് നല്‍കിയത്.

Law Academy

സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫഌറ്റുണ്ടാക്കി വില്‍ക്കുന്നത് ശരിയാണോയെന്നും വിഎസ് കത്തില്‍ ചോദിച്ചിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനാണ് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്, വിദ്യാഭ്യാസ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കത്തില്‍ വിഎസ് ആവശ്യപ്പെട്ടിരുന്നത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥി സംഘടനകള്‍ സമരം നടത്തുന്നതിനിടെയാണ് ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണം ഉയര്‍ന്ന് വന്നത്.

English summary
Investigation against Law Academy's land issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X