പ്രമുഖ നടി പോലീസ് വാഹനത്തില്‍; ഡിഐജിക്കൊപ്പം സുഖസവാരി, അന്വേഷണം തുടങ്ങി!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ പ്രമുഖ സീരിയല്‍ നടിക്കൊപ്പം യാത്ര ചെയ്‌തെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരേ അന്വേഷണം. ദക്ഷിണ മേഖലാ ഡിഐജി ബി പ്രദീപിനെതിരേയാണ് ജയില്‍മ മേധാവി ആര്‍ ശ്രീലേഖ അന്വേഷണത്തിന് നിര്‍ദേശിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയോടൊപ്പം ഡിഐജി സര്‍ക്കാര്‍ വാഹനത്തില്‍ യാത്ര ചെയ്‌തെന്നാണ് ആക്ഷേപം. ഊമകത്തായാണ് വിഷയത്തില്‍ പരാതി ജയില്‍ മേധാവിക്ക് ലഭിച്ചത്.

ആരോപണത്തില്‍ കഴമ്പുണ്ട്

ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയില്‍മേധാവി അന്വേഷണം പ്രഖ്യാപിച്ചത്. ജയില്‍ ദിനാഘോഷത്തിന് മാത്രമല്ല, മറ്റു പലപ്പോഴും നടിയോടൊപ്പം ഡിഐജി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയെന്നും പറയപ്പെടുന്നു.

സ്ഥിരീകരണം വന്നിട്ടില്ല

എന്നാല്‍ പുതിയ ആരോപണങ്ങള്‍ ഇപ്പോള്‍ ഉയരുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ജയില്‍ ഐജിയോടാണ് അന്വേഷിച്ച് വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

മാനസപുത്രിയിലെ താരം

കറുത്ത മുത്ത്, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും പ്രധാന റോളുകള്‍ ചെയ്ത നടിയെ ആണ് ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കണ്ടതെന്ന് പറയപ്പെടുന്നു. ഡിഐജിയെ കാണാന്‍ ഈ നടി നേരത്തെ ഓഫിസില്‍ വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡിഐജി പ്രദീപ് പറയുന്നത്

അതേസമയം, ക്ഷണിക്കപ്പെട്ട അതിഥിക്ക് അസൗകര്യമുണ്ടായതിനെ തുടര്‍ന്ന് നടിയെ ക്ഷണിച്ചതെന്ന് ഡിഐജി പ്രദീപ് വിശദീകരിച്ചു. നടിക്കൊപ്പം അവരുടെ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അകത്തളങ്ങളില്‍ ഇങ്ങനെ

എന്നാല്‍ ഡിഐജിക്കെതിരേ തുടങ്ങിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാവില്ലെന്നാണ് ആക്ഷേപം. പരാതി ലഭിച്ചപ്പോള്‍ ആദ്യം അന്വേഷണത്തിന് നിര്‍ദേശിച്ചത് ഡിഐജി ശിവദാസ് കെ തൈപറമ്പിലിനെ ആയിരുന്നു. ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ അന്വേഷണം നടത്തുന്നതിലെ അനൗചിത്യം പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു.

ഐജി ഗോപകുമാര്‍

പിന്നീട് അന്വേഷണ ചുമതല ഐജി ഗോപകുമാറിന് കൈമാറുകയായിരുന്നു. ഇദ്ദേഹമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സോളാര്‍ കേസില്‍ സരിതയുടെ മൊഴി തിരുത്തിയെന്ന് ആക്ഷേപം നേരിട്ട വ്യക്തിയാണ് ഗോപകുമാര്‍.

അദ്ദേഹം നിലപാട് വ്യക്തമാക്കി

സരിത കേസില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ഗോപകുമാര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ സരിതയെ പാര്‍പ്പിച്ച അട്ടകുളങ്ങര വനിതാ ജയിലില്‍ സന്ദര്‍ശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

കൈക്കടത്തല്‍ ശരിയാണോ?

ജയിലുകളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് അതിഥികളെ തീരുമാനിക്കുന്നതും പങ്കെടുപ്പിക്കുന്നതും ജയില്‍ സൂപ്രണ്ടുമാരാണ്. കേരളത്തിലെ മിക്ക ജയിലുകളിലും ഈ രീതി തുടര്‍ന്ന് പോരുന്നുമുണ്ട്. എന്നാല്‍ ചില ജയിലുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ചിലരെ പങ്കെടുപ്പിക്കണമെന്ന് നിര്‍ബന്ധിക്കാറുണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
Investigation Starts Against Jail DIG, who allegedly misused official car,
Please Wait while comments are loading...