കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക്; ജാനുവിന് പണം നല്‍കിയതിന് തെളിവ്, അന്വേഷണ സംഘം പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരായ അന്വേഷണത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം. സികെ ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍ കേസില്‍ പ്രതിയാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. നിലവില്‍ കേസില്‍ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധനഫലം അടുത്ത ആഴ്ചയോടെ ലഭിക്കും.

ശബ്ദ സാമ്പിള്‍ ശേഖരിച്ച് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്തയ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ലാബിലാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ച് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകന്‍ സുരേന്ദ്രന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ ആര്‍ പി) സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. അതേസമയം, മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഏറ്റവും വലിയ ക്രിമിനല്‍ ഗൂഡാലോചനയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടക്കുന്നതെന്ന് ബി ജെ പി ആരോപിക്കുന്നു. അതിന്റെ ഭാഗമായാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കേസ് കഴിഞ്ഞ ഒരു വര്‍ഷമായി അന്വേഷിച്ചിട്ടും കെ സുരേന്ദ്രനെ കേസുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ബി ജെ പി ചൂണ്ടിക്കാണിക്കുന്നു.

സി പി എം ലീഗ് നേതാക്കളുടെ ഗൂഡാലോചനയാണ് ഈ കേസിനു പിന്നില്‍ താന്‍ സ്വന്തം താല്പര്യപ്രകാരം മാത്രമാണ് നാമ നിര്‍ദേശപത്രിക പിന്‍വലിക്കുന്നതെന്ന് കെ സുന്ദര തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും മുന്നില്‍ അന്ന് തന്നെ വ്യക്തമാക്കിയിരിക്കുന്നു . ഏതു തരത്തിലും കെ സുരേന്ദ്രനെ വേട്ടയാടണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് കള്ള കേസുകള്‍ക്ക് പിന്നില്‍ .

കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി സംസ്ഥാനത്തെ ബിജെപിയുടെ ജനകീയ പ്രക്ഷോഭങ്ങളെ തകര്‍ത്തു കളയാമെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും കരുതുന്നെതെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രാമാണ്. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേത്യത്വം നല്‍കും.
കെ സുരേന്ദ്രനെതിരെ കേസ്സെടുത്തത് പിണറായി സര്‍ക്കാര്‍ പട്ടികജാതി / വര്‍ഗ്ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതാണ്.

ആറ്റിങ്ങലിലെ പിംഗ് പോലീസിന്റെ ദളിത് പീഡനം, തിരുവനതപുരം നഗരസഭയിലെ പട്ടികജാതി തട്ടിപ്പ്, തുടങ്ങി നിരവധി പട്ടികജാതി പീഡന കേസ്സുകളിലില്‍ എസ്ടിഎസ്സി നിയമം ഉപയോഗിക്കാത്ത സര്‍ക്കാരാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഈ നിയമം ചുമത്തുന്നത്. കെ.സുരേന്ദ്രനെതിരെയുള്ള ഗൂഡാലോചന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നു.












Click it and Unblock the Notifications