ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ജയിലില്‍... കുട്ടിയെയും വിട്ടില്ല, ജയിലിലടച്ചു

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്നു പോലീസ് പിടികൂടിയ മലയാളി ഐപിഎസ് ഓഫീസര്‍ സഫീര്‍ കരീമിനെയും സഹായിച്ച ഭാര്യയെയും ജയിലില്‍ അടച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്.

ചെന്നൈയിലെ പ്രസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ബ്ലൂടൂത്ത് വഴി ഭാര്യ ജോയ്‌സി സഫീറിനു ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തത്.

കുട്ടിയെയും ജയിലിലാക്കി

കുട്ടിയെയും ജയിലിലാക്കി

സഫീറിനെയും ജോയ്‌സിയെയും മാത്രമല്ല ഇവരുടെ കുഞ്ഞിനെയും ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ജയിലിലേക്ക് മാറ്റാന്‍ കാരണം

ജയിലിലേക്ക് മാറ്റാന്‍ കാരണം

സഫീറിന്റെയും ജോയ്‌സിയുടെയും മകന് ഒരു മാസം മാത്രം പ്രായമേയുള്ളൂ. മുലകുടി മാറാത്തതിനാലാണ് കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം ജയിലില്‍ താമസിപ്പിച്ചത്.

ഹൈദരാബാദില്‍ വച്ച് അറസ്റ്റ്

ഹൈദരാബാദില്‍ വച്ച് അറസ്റ്റ്

ഹൈദരാബാദില്‍ വച്ചാണ് ജോയ്‌സിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ഇവരെ ചെന്നൈയിലെത്തിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട സഫീറിന്റെ സുഹൃത്ത് രാമബാബുവിനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ജോയ്‌സിയുടെ മൊഴി

ജോയ്‌സിയുടെ മൊഴി

ഐഎഎസ് പരീക്ഷയില്‍ ഉയര്‍ന്നു റാങ്ക്‌നേടാന്‍ ആഗ്രഹിച്ച ഭര്‍ത്താവിനെ സഹായിക്കുന്നതിനായാണ് താനും തട്ടിപ്പില്‍ പങ്കാളിയായതെന്നാണ് ജോയ്‌സി പോലീസിനു മൊഴി നല്‍കിയത്.

സര്‍വീസില്‍ നിന്ന് നീക്കിയേക്കും

സര്‍വീസില്‍ നിന്ന് നീക്കിയേക്കും

2014ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സഫീറിന് 112ാം റാങ്ക് ലഭിച്ചിരുന്നു. കോപ്പിയടിയില്‍ കുടുങ്ങിയതോടെ സഫീറിനെ സര്‍വീസില്‍ മാറ്റിയേക്കുമെന്നാണ് സൂചന.

ക്രമക്കേട് നേരത്തേയും

ക്രമക്കേട് നേരത്തേയും

നേരത്തേ നടന്ന പ്രാഥമിക പരീക്ഷയിലും സഫീര്‍ കോപ്പിയടിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഹൈദരാബാദിലുള്ള ഇയാളുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പ് അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തിരുന്നു. ഐഎസ്ആര്‍ഒ നിയമനത്തിനുള്ള പരീക്ഷ, കേരള പിഎസ്‌സി പരീക്ഷ എന്നിവയുടെ ചോദ്യ പേപ്പറുകള്‍ ലാപ്‌ടോപ്പില്‍ കണ്ടെത്തിയിരുന്നു.

 പരീക്ഷാ തട്ടിപ്പ്

പരീക്ഷാ തട്ടിപ്പ്

സഫീറും സുഹൃത്തായ രാമബാബുവും ചേര്‍ന്ന് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം നടത്തിയിരുന്നു. ഇതിന്റെ മറവില്‍ ഇരുവരും ചേര്‍ന്നു പരീക്ഷാ തട്ടിപ്പുള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

English summary
IPS officer, wife and child send jail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്