കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്: വിമാനം വൈകി, നഴ്‌സുമാരെത്താന്‍ ഉച്ചയാകും

  • By Soorya Chandran
Google Oneindia Malayalam News

ബാഗദാദ്: ഇറാഖില്‍ ഐസിസ് തീവ്രവാദികളുടെ പിടിയില്‍ ആയിരുന്ന മലയാളി നഴ്‌സുമാര്‍ ജൂണ്‍ 5 ന് ഉച്ചയോടെ കൊച്ചിയില്‍ എത്തും. രാവിലെ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും വിമാനം പുറപ്പെടാന്‍ വൈകുകയായിരുന്നു.

ഇര്‍ബിലില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് നഴ്‌സുമാരേയും ഇറാഖില്‍ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരേയും തിരിച്ചെത്തിക്കുന്നത്. ജൂണ്‍ അഞ്ച് ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രത്യേക വിമാനം ഇര്‍ബിലിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. രാവിലെ ഒമ്പത് മണിയോടെ വിമാനം മുംബൈയില്‍ എത്തും അവിടെ നിന്ന് 12 മണിയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരം.

Iraq Terror

ദില്ലിയില്‍ നിന്നയച്ച പ്രത്യേക വിമാനത്തിലാണ് നഴ്‌സുമാരെ തിരിച്ചുകൊണ്ടുവരുന്നത്. രാത്രി 12 മണിയോടെ ഇര്‍ബിലില്‍ നിന്ന് വിമാനം പുറപ്പെടുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിമാനം. എന്നാല്‍ ചെക്ക് ഇന്‍ പൂര്‍ത്തിയായി വിമാനം പുറപ്പെട്ടപ്പോള്‍ സമയം പുലര്‍ച്ചെ 4.05 ആയിരുന്നു.

ഇറാഖിലെ തിക്രിത്തില്‍ ഐസിസ് തീവ്രവാദികളുടെ പിടിയിലായിരുന്നു മലയാളികളായ 46 നഴ്സുമാര്‍. ആദ്യം തിക്രിത്തിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്നഇവരെ കഴിഞ്ഞ ദിവസം മൊസ്യൂളിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതും ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ തീവ്രവാദികള്‍ തന്നെ ഇര്‍ബില്‍ വിമാനത്താവളത്തിനടുത്ത് നഴ്‌സുമാരെ എത്തിക്കുകയായിരുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ സംയുക്തമായ ഇടപെടലാണ് നഴ്‌സുമാരുടെ പെട്ടെന്നുള്ള മോചനത്തിന് വഴിയൊരുക്കിയത്. എന്ത് തരം നയതന്ത്ര രീതിയാണ് ഇതിനായി അവലംബിച്ചതെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. എന്തായാലും തിരിച്ചെത്തുന്ന നഴ്‌സുമാരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നെടുമ്പാശേരി വിമാനത്താലത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പ്.

English summary
Iraq: Malayali nurses will reach Kochi by July 5 noon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X