അമേരിക്കന്‍ പൗരത്വമുപേക്ഷിച്ച് ഇന്ത്യക്കാരനായി ഇര്‍ഫാന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: അമേരിക്കന്‍ പൗരത്വമുപേക്ഷിച്ച് ഇന്ത്യക്കാരനായി ഇര്‍ഫാന്‍. ഇന്നലെയാണ(ബുധന്‍) അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന ഇര്‍ഫാന്‍ അഹമ്മദ് (17) ഇന്ത്യന്‍ പൗരനായി അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ കൈപ്പറ്റിയത്. വല്ലപ്പുഴ പട്ടാമ്പി സ്വദേശി കൊടക്കാടന്‍ ഷാഹുല്‍ ഹമീദിന്റെയും നാനക്കല്‍ ഷഹാനയുടെയും മകനാണ് ഇര്‍ഫാന്‍. ജില്ലാ കലക്ടര്‍ അമിത് മീണ ഇന്ത്യന്‍ പൗരത്വം അംഗീകിച്ചുകൊണ്ടുള്ള രേഖകള്‍ ഇര്‍ഫാന് കൈമാറി.

വീരേന്ദ്ര കുമാറിനൊപ്പം ആര്‍എസ്പിയും മുന്നണിമാറ്റത്തിന്; യുഡിഎഫിന് ആശങ്ക

മൂന്ന് വര്‍ഷത്തോളം നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയിയില്‍ വെര്‍ജീനിയയില്‍ ജനിച്ച ഇര്‍ഫാന് ഇന്ത്യന്‍ പൗരത്വം അംഗീകരിച്ചത്. സഹോദരന്‍ റോഷന്‍ മുഹമ്മദിനും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

usa

അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന ഇര്‍ഫാന്‍ അഹമ്മദ് (17) ഇന്ത്യന്‍ പൗരനായി അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ സമര്‍പ്പിക്കുന്നു

1998 ല്‍ അമേരിക്കയിലേക്ക് താമസം മാറ്റിയതാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ഷാഹുല്‍ ഹമീദും ഷഹാനയും. അമേരിക്കല്‍ താമസിക്കുന്ന വേളയിലാണ് ഇര്‍ഫാനും സഹോദരന്‍ റോഷനും ജനിച്ചത്. പിന്നീട് 2010 ലാണ് കുടുംബം ഇന്ത്യയില്‍ തിരിച്ചെത്തിയതും ജോലി ആവശ്യാര്‍ഥം ബാംഗ്ലൂരില്‍ താമസമാക്കിയതും. ഇര്‍ഫാന്‍ ബ്ലാഗ്ലൂരില്‍ നാരായണ സ്‌കൂളിലാണ് പഠിക്കുന്നത്. ഉമ്മക്കും സഹോദരനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഇര്‍ഫാന്‍ കലക്ട്രേറ്റിലെത്തിയത്.

English summary
irfan takes indian nationality by removing american nationality

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്