Get Updates
Get notified of breaking news, exclusive insights, and must-see stories!

എംബി രാജേഷിന് വിദ്യാഭ്യാസം, ശിവന്‍കുട്ടിക്ക് തദ്ദേശം? വീണ്ടും ഞെട്ടിക്കുമോ സിപിഎം?

തിരുവനന്തപുരം: എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രിസഭയിലുള്‍പ്പെടുത്തുമ്പോള്‍ വകുപ്പ് മാറ്റത്തിന് സാധ്യത എന്ന് റിപ്പോര്‍ട്ട്. മംഗളം വെബ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയേക്കും എന്നാണ് സൂചന. നിലവിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പായിരിക്കും നല്‍കുക.

ഇത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും കൈക്കൊള്ളുക. എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് സമഗ്രമായ മന്ത്രിസഭാ പുനഃസംഘടന അനിവാര്യമില്ല എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വലിയ മാറ്റം ഇല്ലെങ്കിലും ഗുണപരമായ ചില വകുപ്പ് മാറ്റങ്ങള്‍ നടത്തിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

1

കഴിഞ്ഞ ദിവസമാണ് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രിയായി നിശ്ചയിച്ചത്. എന്നാല്‍ വകുപ്പ് സംബന്ധിച്ച തീരുമാനം ഒന്നും കൈക്കൊണ്ടിരുന്നില്ല. എം ബി രാജേഷും വകുപ്പ് സംബന്ധിച്ച് വളരെ ജാഗ്രതയോടെ മാത്രമാണ് പ്രതികരിച്ചിരുന്നത്. മന്ത്രിസഭയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് മറ്റ് വിശദമായ ചര്‍ച്ചകള്‍ ഒന്നും യോഗം നടത്തിയിരുന്നില്ല.

2

വകുപ്പുകള്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് ആയിരിക്കും കൂടുതല്‍ ഉചിതം എന്ന വിലയിരുത്തലുണ്ട്. പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ച എം ബി രാജേഷിനെ പോലൊരാളെ മന്ത്രിസഭയിലെടുത്ത സി പി ഐ എം തീരുമാനം കൈയടി നേടിയിരുന്നു.

3

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ വി. ശിവന്‍കുട്ടി മികച്ച പ്രകടനമാണ് നടത്തുന്നത് എന്ന കാര്യത്തില്‍ സി പി ഐ എമ്മിനുള്ളില്‍ ഭിന്നാഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് സി പി ഐ എമ്മിനെ സംബന്ധിച്ചിടത്തോളം അത്രമേല്‍ പ്രധാനപ്പെട്ടതാണ്.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

4

എല്ലാ കാലത്തും പരിചയസമ്പന്നരായ നേതാക്കളെ ഈ വകുപ്പ് ഏല്‍പ്പിക്കാന്‍ സി പി ഐ എം ശ്രദ്ധിച്ചിട്ടുമുണ്ട്. അതിനാല്‍ വി ശിവന്‍കുട്ടിയ്ക്ക് തദ്ദേശവകുപ്പ് നല്‍കിയാലും അത്ഭുതപ്പെടാനില്ല. നേരത്തെ മേയര്‍ സ്ഥാനമൊക്കെ വഹിച്ചിരുന്ന ആളുമാണ് ശിവന്‍കുട്ടി. അതിനാല്‍ തദ്ദേശവകുപ്പില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് സി പി ഐ എം വിലയിരുത്തല്‍.

ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

5

മേയറും തിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് ശിവന്‍കുട്ടി. എക്സൈസ് വകുപ്പ് എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത് പോലെ തദ്ദേശസ്വയംഭരണ വകുപ്പിനൊപ്പം ഒരാള്‍ക്ക് നല്‍കിയേക്കാം. അല്ലെങ്കില്‍ വി എന്‍ വാസവനോ, കെ എന്‍ ബാലഗോപാലിനോ എക്സൈസ് വകുപ്പിന്റെ കൂടി ചുമതല നല്‍കിയേക്കും.

6

അങ്ങനെയെങ്കില്‍ വാസവന്‍ ഇപ്പോള്‍ അധികമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണത്തോടൊപ്പം പുതുതായി വരുന്ന ആളിന് നല്‍കിയേക്കാനാണ് സാധ്യത. ഇത്തരത്തില്‍ വകുപ്പുകളില്‍ ചില പുനക്രമീകണത്തിന് മാത്രമാണ് എം ബി രാജേഷ് മന്ത്രിസഭയിലെത്തുന്നതോടെ സാധ്യത ഉള്ളത്.

7

മന്ത്രിസഭ പുനക്രമീകരണം സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെ എന്നാണ് സി പി ഐ എം നിലപാട്. ചൊവ്വാഴ്ചയാണ് പുതിയ മന്ത്രിയായി എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എം ബി രാജേഷിന് പകരം എ എന്‍ ഷംസീറിനെയാണ് സി പി ഐ എം പുതിയ സ്പീക്കറായി തെരഞ്ഞെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+