ഐ ലോസ്റ്റ് മൈ ലൈഫ്; ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ്...?

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടേത് എന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ക്രൈബ്രാഞ്ച് സംഘമാണ് കോളേജ് ഹോസ്റ്റലിലെ ഓവ് ചാലില്‍ നിന്നും കുറിപ്പ് കണ്ടെടുത്തത്.

Jishnu Pranoy

'ഐ ക്വിറ്റ്' എന്ന് എഴുതി വെട്ടിരിക്കുന്ന കുറിപ്പാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 'എനിക്ക് എന്റെ ജീവിതം നഷ്ടപ്പെട്ടു, എനിക്കെന്റെ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടു', എന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. 

പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനായ ബിജു കെ സ്റ്റീഫന്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമതലിയില്‍ നിന്നും മാറ്റി. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് ഇപ്പോള്‍ അന്വേഷണ ചുമതല.

English summary
Jishnu Pranoy's suicide note found? Crime branch team found the note.
Please Wait while comments are loading...