• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെന്തു മരിച്ചത് വിസ്മയയോ? പറവൂരിലെ കൊലപാതകത്തിൽ സംശയത്തിലായി പോലീസ്; ജിത്തു മറവിൽ തന്നെ

Google Oneindia Malayalam News

പറവൂര്‍: യുവതിയെ വീട്ടില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പോലീസ്. മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ ആണെന്നാണ് പോലീസ് നിഗമനം. ഡി.എന്‍.എ. പരിശോധന അടക്കം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങൾ ഉറപ്പിക്കാനാകൂ. എന്നാൽ, മൃതദേഹം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്.

കഴിഞ്ഞദിവസം പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു മണിയോടെ ആണ് ശിവാനന്ദന്റെ വീട്ടില്‍ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്നി രക്ഷാ സേനയെയും പോലീസിനെയും നാട്ടുകാർ വിവരം അറിയിച്ചിരുന്നു.

പോലീസും അഗ്നി രക്ഷാ സേനയും ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, ഇവർ എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിൽ ആയിരുന്നു കണ്ടത്. എന്നാൽ, വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു കിടന്നിരുന്നു. വീട്ടിലെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തിരുന്നു.

തുടർന്ന് അഗ്നി രക്ഷാ സേന തീയണച്ച ശേഷം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വീട്ടിലെ മുറികളിൽ ഒന്നില്‍ യുവതിയുടെ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നതിന് പിന്നാലെ മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ, വീട്ടു മുറിയിൽ രൂക്ഷമായ മണ്ണെണ്ണയുടെ ഗന്ധവും അതു പോലെ തന്നെ മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാടുകളും ഉണ്ടായിരുന്നു. സംഭവത്തിൽ ദുരൂഹ നിറയുന്നത് ഇത്തരത്തിലുളള കാര്യങ്ങൾ മുന്നിൽ കാണുമ്പോൾ ആണ്.

പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെപിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ

അതേ സമയം, ശിവാനന്ദന്റെ രണ്ടാമാത്തെ മകൾ ജിത്തുവിനായുളള അന്വേഷണം പൊലീസ് നടത്തുകയാണ്. ജിത്തുവിന് 22 വയസ്സ് പ്രായമുണ്ട്. പൊലീസിന് ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. എന്നാൽ, വീട്ടില്‍ തീപ്പിടിത്തമ ഉണ്ടായതിന് ശേഷം ജിത്തു ഓടി പോകുന്ന ചില സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന്റെ പക്കൽ ലഭിച്ചിട്ടുണ്ട്.

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു ഒളിവില്‍ പോയിരിക്കുക ആണെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ ഇപ്പോൾ സഹോദരി ജിത്തുവിനെ കണ്ടെത്താനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. ഇരു ചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലി ആണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂര്‍ത്തിയാക്കിയ കുട്ടികൾ ആണ്.

ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ , ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍ വ്യക്തമാക്കുന്നു. അതേ സമയം, ജിത്തുവിനെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്താൽ മാത്രമെ സംഭവത്തിന്റെ പൂർണ്ണമായ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

cmsvideo
  എറണാകുളം; പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പ്രാഥമിക നി ഗമനം

  എന്നാൽ, സംഭവ സമയം ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരും ഡോക്ടറെ കാണാന്‍ പോയിരുന്നു. പോലീസിന്റ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വിസ്മയയും ജിത്തുവും മാത്രം ആണ് വീട്ടിൽ ആ സമയം ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോള്‍ വരും എന്ന അന്വേഷണം നടത്തിയിരുന്നു. എന്നാൽ, രണ്ട് മണിയോടെ തന്നെ എത്തും എന്ന് മാതാപിതാക്കള്‍ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആണ് നാടിനെ നടുക്കുന്ന സംഭവങ്ങൾ നടന്നത്.

  English summary
  Is Vismaya The Woman Who Burned And Died In Paravur? Police Suspect
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion